പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് സൂപ്പർ ഹിറ്റ് ഡയറക്ടർ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവും, നവാഗതനായ അഹമ്മദ് കബീർ തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച ജൂൺ എന്ന ചിത്രവും. ഹിറ്റ് ഗാനങ്ങളിലൂടെയും പ്രിയ വാര്യർ എന്ന നായിക സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ തരംഗത്തിലൂടെയും ഏറെ ശ്രദ്ധ നേടിയെടുത്ത ചിത്രമാണ് ഒരു അഡാർ ലവ്. അതുപോലെ പ്രശസ്ത നടി രെജിഷാ വിജയൻ നടത്തിയ കിടിലൻ മേക് ഓവറിലൂടെ ആണ് ജൂൺ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഇതിലെ ഒരു ഗാനവും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഈ രണ്ടു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യാൻ ഉള്ള പ്ലാനിൽ ആണ് അണിയറ പ്രവർത്തകർ.
നായികാ പ്രാധാന്യം ഉള്ള രണ്ടു ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് മലയാള സിനിമാ പ്രേക്ഷകർ. പ്രിയ പ്രകാശ് വാര്യരും രെജിഷാ വിജയനും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടത്തിൽ ആര് ജയിക്കും എന്നറിയാൻ ഈ വരുന്ന ഫെബ്രുവരി പതിനാലു വരെ നമ്മുക്ക് കാത്തിരിക്കേണ്ടി വരും. അന്നേ ദിവസം ഈ രണ്ടു ചിത്രങ്ങളും തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രശസ്ത നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴി ആണ് ഒരു അഡാർ ലവ് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എങ്കിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ജൂൺ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.