ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായ നടിയാണ് പ്രിയ വാര്യർ. പ്രിയ അഭിനയിച്ച സിനിമകൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല ഇത് വരെ. പ്രിയ ആകെ അഭിനയിക്കുന്നത് ഒരു ചിത്രത്തിൽ മാത്രമാണ് താനും. പക്ഷെ ആ ചിത്രത്തിലെ ഒറ്റ ഗാന രംഗം കൊണ്ട് തന്നെ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ പോപ്പുലർ ആയി കഴിഞ്ഞു ഈ നടി . ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായി എന്ന് തുടങ്ങുന്ന ഗാന രംഗത്തിലൂടെയാണ് പ്രിയാ വാര്യർ സോഷ്യൽ മീഡിയ സെൻസേഷൻ ആയി മാറിയത്. വെറും മൂന്നു ദിവസങ്ങൾ കൊണ്ട് രണ്ടു മില്യണിൽ അധികം ഇൻസ്റ്റഗ്രാം ഫോള്ളോവെഴ്സിനെ ലഭിച്ച പ്രിയ ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോള്ളോവെഴ്സിനെ ലഭിച്ച ആളുകളുടെ പട്ടികയിലും ഇടം നേടി കഴിഞ്ഞു. ഇപ്പോൾ ഇതാ ദുൽകർ ഫാൻസിനു സന്തോഷം പകരുന്ന വെളിപ്പെടുത്തലുമായാണ് പ്രിയ വന്നിരിക്കുന്നത്.
ഒരു റേഡിയോ ചാനലിന് നൽകിയ ഫോൺ ഇൻ അഭിമുഖത്തിൽ പ്രിയ പറഞ്ഞതെന്നു, മലയാളത്തിലെ ഇന്നുള്ള യുവ താരങ്ങളിൽ ദുൽകർ സൽമാന്റെ ഒപ്പം അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ്. ഏറ്റവും വലിയ രസം എന്തെന്നാൽ മലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉണ്ടായിരുന്ന സിനിമാ താരം ആയിരുന്നു ദുൽകർ സൽമാൻ. ആ ദുൽകർ സൽമാനെയും പ്രിയ വാര്യർ ഇൻസ്റ്റാഗ്രാമിൽ മറി കടന്നു എന്നതാണ്. ഏതായാലും ഇപ്പോൾ എല്ലാവരും ഈ പുതിയ സെൻസേഷനെ കുറിച്ചാണ് സംസാരം. അതിപ്പോൾ കേരളവും കടന്നു സൗത്ത് ഇന്ത്യയും നോർത്ത് ഇന്ത്യയും താണ്ടി മുന്നേറുകയാണ്. ഏതായാലും ഇപ്പോഴത്തെ സോഷ്യൽ മീഡിയ ക്വീൻ ആയി മാറി കഴിഞ്ഞിരിക്കുകയാണ് ഈ തൃശൂർക്കാരി മലയാളി പെൺകൊടി.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.