ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ താരാമാണ് പ്രിയ വാര്യർ. വിനീത് ശ്രീനിവാസൻ ആലപിച്ച ‘മാണിക്യമലരായ പൂവി’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധ നേടിയത്. ഗാന രംഗത്തിൽ ചെറിയ ഒരു കണ്ണിറുക്കലിലൂടെയാണ് പ്രിയ ചുരുങ്ങിയ ദിവസം കൊണ്ട് നാഷണൽ ക്രഷായി മാറിയത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും തരംഗം സൃഷ്ട്ടിച്ച താരം ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് ഫൊള്ളവേർസിനെ നേടി, നിലവിൽ മലയാളത്തിൽ തന്നെ ഏറ്റവും അധികം ഫൊള്ളവർസുള്ള താരമാണ് പ്രിയ വാര്യർ.
പ്രിയ വാര്യരുടെ മഞ്ചിന്റെ പരസ്യം മിനി സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ പരസ്യമായിരുന്നു. പല അഭിപ്രായങ്ങളും വിമർശനങ്ങളും മുന്നോട്ട് വന്നിരുന്നെങ്കിലും പരസ്യം മിനിസ്ക്രീനിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ചാനലുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അനുസരിച്ചു മഞ്ചിന്റെ പരസ്യം പിൻവലിച്ചു എന്നാണ് അറിയാൻ സാധിച്ചത്. പ്രിയ വാര്യരുടെ പ്രകടനത്തിൽ നിർമ്മാതാക്കൾ ഒട്ടും തൃപ്‌തരല്ലാത്ത കാരണമാണ് ഇത്തരം ഒരു തീരുമാനം എടുത്തതന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിനയത്തിൽ പ്രിയ വളരെ മോശമാണെന്നും കണ്ണിറുക്കൽ മാത്രമാണ് ആകെയുള്ള പിടിവള്ളി എന്നാണ് നിർമ്മാതാക്കൾ വിലയിരുത്തന്നത്. ചെറിയ ഒരു പരസ്യത്തിന് വേണ്ടി കുറെയേറെ റീടേക്കുകൾ നടത്തിയിരുന്നുവെന്നും, എന്നാൽ ഒടുക്കം അതിന്റെ ഒരു ഫലവും ലഭിച്ചില്ല എന്നാണ് പരസ്യത്തിൽ ഭാഗമായ അണിയറ പ്രവർത്തകർ സൂചിപ്പിച്ചത്. മഞ്ചിന്റെ പരസ്യത്തിന് വേണ്ടി താരം 20 ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങിയത്. ‘ഒരു അടാർ ലവ്’ എന്ന ചിത്രത്തിൽ ഭാഗമായ താരം, റിലീസിന് മുമ്പ് തന്നെ കുറെയേറെ പരസ്യങ്ങളിലും ഭാഗമായിട്ടുണ്ട്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.