[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സണ്ണി എന്ന പേരിൽ ആറാമത്തെ വിജയം കൊയ്യാൻ മോഹൻലാൽ; ചരിത്രമാവർത്തിക്കാൻ നീരാളിയെത്തുന്നു..!

മോഹൻലാൽ നായകനായ നീരാളി എന്ന ത്രില്ലർ ചിത്രം ജൂലൈ രണ്ടാം വാരം കേരളത്തിൽ റിലീസ് ചെയ്യുകയാണ്. വമ്പൻ റിലീസായി എത്തുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ ആയാണ് ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഇതിന്റെ ട്രൈലെറുമെല്ലാം ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. മോഹൻലാലിൻറെ സാഹസിക രംഗങ്ങളും ഈ ചിത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതിനൊക്കെ പുറമെ മറ്റൊരു കൗതുകവും ഈ ചിത്രവുമായി ബന്ധപ്പെട്ടുണ്ട് എന്ന് പറയാം. അത് മോഹൻലാൽ കഥാപാത്രത്തിന്റെ പേരാണ്. സണ്ണി ജോർജ് എന്ന ജെമ്മോളജിസ്റ് ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഇതിനു മുൻപ് അഞ്ചു കഥാപാത്രങ്ങളെ സണ്ണി എന്ന പേരിൽ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ആ അഞ്ച് കഥാപാത്രങ്ങളും അദ്ദേഹത്തിന് വിജയവും ഒരുപാട് അഭിനന്ദനങ്ങളും നേടി കൊടുത്തിരുന്നു. 1983 ഇൽ റിലീസ് ചെയ്ത വിസ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി സണ്ണി എന്ന കഥാപാത്രമായി എത്തുന്നത്. ബോക്സ് ഓഫീസ് വിജയം നേടിയ ഈ ബാലു കിരിയത് ചിത്രം മോഹൻലാൽ എന്ന യുവനടന് അന്ന് ഒരുപാട് പ്രശംസ നേടി കൊടുത്തു. പിന്നീട് സണ്ണി ആയി മോഹൻലാലിനെ കാണുന്നത് 1986 ലെ സുഖമോ ദേവി എന്ന വേണു നാഗവള്ളി ചിത്രത്തിലാണ്. ആ ചിത്രവും സൂപ്പർ ഹിറ്റായി എന്ന് മാത്രമല്ല സണ്ണി എന്ന കഥാപാത്രം മലയാളത്തിലെ ക്ലാസിക് കഥാപാത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. അഞ്ചു വർഷങ്ങൾക്കു ശേഷം സണ്ണി ജോസഫ് ആയി കമൽ ഒരുക്കിയ ഉള്ളടക്കത്തിലൂടെ മോഹൻലാൽ വീണ്ടുമെത്തി. മോഹൻലാലിന് സംസ്ഥാന പുരസ്‍കാരം വരെ നേടിക്കൊടുത്ത ഈ ചിത്രവും പ്രേക്ഷകർ സ്വീകരിച്ചു.

പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങി. ഇതിലും മോഹൻലാൽ എത്തിയത് സണ്ണി ജോസഫ് ആയി. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായ ഈ ചിത്രം സംസ്ഥാന- ദേശീയ പുരസ്കാരങ്ങളും നേടി. പിന്നെ നാല് വർഷത്തിന് ശേഷം മോഹൻലാൽ ഒരിക്കൽ കൂടി സണ്ണി ആയി. ഐ വി ശശി ഒരുക്കിയ വർണപ്പകിട്ടു എന്ന ചിത്രത്തിൽ സണ്ണി പാലമറ്റം എന്ന കഥാപാത്രം ആയാണ് മോഹൻലാൽ എത്തിയത്. ഐ വി ശശിയുടെ കരിയറിലെ അവസാന സൂപ്പർ ഹിറ്റ് എന്ന വിശേഷണം നമ്മുക്ക് ഈ ചിത്രത്തിന് നൽകാം. ഇപ്പോഴിതാ സണ്ണി എന്ന ആറാമത്തെ കഥാപാത്രവുമായി മോഹൻലാൽ എത്തുന്നു. നീരാളി ആ ഭാഗ്യ ചരിത്രം ആവർത്തിക്കും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.