കേരളക്കരയിൽ ഒരു ദിവസം കൊണ്ട് തരംഗം സൃഷ്ട്ടിച്ചു ഏറെ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗവ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ മലരായ പൂവേ എന്ന ഗാനം ഇറങ്ങിയതോടെയാണ് താരം വൈറലായത്. പിന്നീട് ഇൻസ്റ്റാഗ്രാമിൽ താരം റെക്കോര്ഡ് ഫോള്ളോവേർസിനെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കുകയായിരുന്നു. ആദ്യം പൊക്കി പിടിച്ചവർ തന്നെ പിന്നീട് പ്രിയ വാര്യരെ വിമർശിക്കുവാൻ മുന്നിട്ട് ഇറങ്ങുകയായിരുന്നു. അടുത്തിടെ താരം പുറത്തുവിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുപാട് വ്യക്തികൾ താരത്തെ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുകയുണ്ടായി. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടിയെന്ന് പറഞ്ഞാണ് ഒരുവിഭാഗം ആളുകൾ പ്രിയയ്‌ക്കെതിരെ കമന്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പലരുടെയും കമെന്റ് താരം പങ്കുവെക്കുകയുണ്ടായി. പ്രിയ വാര്യർ വിമർശകരോടുള്ള പ്രതികരണം വളരെ വ്യത്യസ്തമായാണ് അവതരിപ്പിച്ചത്. തന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നുവെന്നും കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ തനിക്ക് സാധിച്ചിട്ടില്ല എന്ന് പ്രിയ വാര്യർ വ്യക്തമാക്കി. ചില കമന്റുകള്‍ എല്ലാവരും കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് താരം പങ്കുവവെച്ചതെന്ന് സൂചിപ്പിക്കുകയുണ്ടായി. ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. എല്ലാവരോടും കരുണയോടെ പെരുമാറാനാണ് തന്നെ പഠിപ്പിച്ചിരിക്കുന്നതെന്നും ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് താരം പറയുകയുണ്ടായി. ഇത് തനിക്ക് പുതിയതൊന്നുമല്ലയെന്നും ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട് എന്ന പ്രിയ വ്യക്തമാക്കി. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും ദൂരം എത്തിയതില്‍ തനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട് എന്ന് പ്രിയ വാര്യർ കൂട്ടിച്ചേർത്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.