[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്റെ ജീവിതം, എന്റെ ശരീരം, ആര് എന്ത് പറഞ്ഞാലും എന്നെ ബാധിക്കില്ല; വസ്ത്രധാരണത്തെ കുറിച്ച് പ്രിയ വാര്യർ

‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ ​എന്ന ഗാനരം​ഗത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടുമുള്ള ആഭിനയത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ​ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിലാണ് താരത്തിന്റെ ഇൻസ്റ്റ​ഗ്രാം ഫോളോവേർസ് മില്യണിലേക്കുയർന്നത്. അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ് പ്രിയ വാര്യർ. താരത്തിന്റെ വസ്ത്രധാരണം സോഷ്യൽ മീഡിയകളിൽ പലപ്പോഴും ചർച്ച ആകാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ​ഗ്ലാമറസ് ഫോട്ടോകൾക്ക് കീഴെ മോശം കമന്റുകളും നിറയാറണ്ട്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്നാണ് പ്രിയ വാര്യർ പറയുന്നത്. വെറൈറ്റി മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മോശം കമന്റുകൾ വരുമ്പോൾ എങ്ങനെയാണ് പിടിച്ചു നിന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് “ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്നെയോ എന്റെ കുടുംബത്തേയോ, സു​ഹൃത്തുക്കളെയോ ബാധിക്കാത്തിടത്തോളം കാലം ഞാൻ അത് കാര്യമാക്കുന്നില്ല. എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണമാണ്. മറ്റുള്ളവർ പറയുന്നത് മുഖവിലക്കെടുക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല” എന്നാണ് പ്രിയ വാര്യർ മറുപടി പറഞ്ഞത്.

തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയായ പ്രിയ മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഫോർ ഇയേർസ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. കലാലയ ജീവിതവും പ്രണയവും പ്രമേയമാക്കിയ ചിത്രം നവംബർ 25 ന് തിയറ്റർ റിലീസ് ചെയ്യും. സർജനോ ഖാലിദ് നായകനായെത്തുന്ന ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് നിർമിക്കുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

1 month ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.