‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടുമുള്ള ആഭിനയത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിലാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേർസ് മില്യണിലേക്കുയർന്നത്. അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ് പ്രിയ വാര്യർ. താരത്തിന്റെ വസ്ത്രധാരണം സോഷ്യൽ മീഡിയകളിൽ പലപ്പോഴും ചർച്ച ആകാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ഗ്ലാമറസ് ഫോട്ടോകൾക്ക് കീഴെ മോശം കമന്റുകളും നിറയാറണ്ട്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്നാണ് പ്രിയ വാര്യർ പറയുന്നത്. വെറൈറ്റി മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മോശം കമന്റുകൾ വരുമ്പോൾ എങ്ങനെയാണ് പിടിച്ചു നിന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് “ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്നെയോ എന്റെ കുടുംബത്തേയോ, സുഹൃത്തുക്കളെയോ ബാധിക്കാത്തിടത്തോളം കാലം ഞാൻ അത് കാര്യമാക്കുന്നില്ല. എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണമാണ്. മറ്റുള്ളവർ പറയുന്നത് മുഖവിലക്കെടുക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല” എന്നാണ് പ്രിയ വാര്യർ മറുപടി പറഞ്ഞത്.
തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയായ പ്രിയ മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഫോർ ഇയേർസ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. കലാലയ ജീവിതവും പ്രണയവും പ്രമേയമാക്കിയ ചിത്രം നവംബർ 25 ന് തിയറ്റർ റിലീസ് ചെയ്യും. സർജനോ ഖാലിദ് നായകനായെത്തുന്ന ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് നിർമിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.