ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച നയൻ എന്ന പൃഥ്വിരാജ് ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. നിരൂപകരും ഗംഭീര പ്രതികരണം ആണ് ഈ ചിത്രത്തിന് നൽകുന്നത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ ചിത്രം എന്ന നിലയിലും, ഹൊറർ/സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിലും ഏവരെയും ആകർഷിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോണി പിക്ചേഴ്സും ഇതിന്റെ നിർമ്മാണത്തിൽ സഹകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിൽ പൃഥ്വിരാജ് ഏറെ സന്തോഷവാനാണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന ആരാധകർക്ക് ഒപ്പം ആണ് താരവും.
ട്വിറ്ററിൽ ആണ് പൃഥ്വിരാജ് ഏറെ ആക്റ്റീവ് ആയിരിക്കുന്നത്. ചിത്രം കണ്ടിട്ടു അഭിപ്രായങ്ങൾ പറയുന്ന പ്രേക്ഷകർക്ക് പൃഥ്വിരാജ് മറുപടി നൽകുന്നുണ്ട്. താരത്തിന്റെ മറുപടി ലഭിക്കുന്ന ആരാധകർ ഏറെ ആവേശത്തിലാണ്.ഇത്ര സിംപിൾ ആണോ പൃഥ്വിരാജ് എന്നാണ് ഇപ്പോൾ സിനിമാ പ്രേമികൾ ചോദിക്കുന്നത്. നേരത്തെ കടുകട്ടി ഇംഗ്ലീഷിൽ ഇടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ ട്രോളുകൾ ഏറ്റു വാങ്ങിയിരുന്ന പൃഥ്വിരാജ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മറുപടികളിലൂടെ എല്ലാവരുടെയും കയ്യടി നേടുകയാണ്. ഒൻപതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ഒരു വമ്പൻ ആഗോള പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഞെട്ടിക്കുന്ന സാങ്കേതിക തികവാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നു പറയാം. അഭിനന്ദം രാമാനുജൻ ഒരുക്കിയ ലോ ലൈറ്റ് വിഷ്വൽസും ഡി ജെ ശേഖർ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതവും മികച്ചു നിന്നത് ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.