എല്ലാവരും ടെൻ ഇയർ ചലഞ്ചുമായി ഫോട്ടോകൾ പോസ്റ്റ് ചെയ്തു സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുമ്പോൾ മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ വ്യത്യസ്തനാവുന്നതു കൊട്ടിഘോഷങ്ങൾ ഇല്ലാതെ താൻ പത്തു വർഷം മുൻപ് പറഞ്ഞ ഓരോ കാര്യവും കൃത്യമായി നടപ്പിലാക്കി കാണിച്ചു കൊണ്ടാണ്. അത് തന്നെയാണ് ഓരോ പൃഥ്വിരാജ് ആരാധകനും മുന്നോട്ടു വെക്കാവുന്ന അവരുടെ ഹീറോയുടെ ടെൻ ഇയർ ചലഞ്ച്. പത്തു വർഷം മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പത്തു വർഷം കഴിഞ്ഞു താൻ എവിടെ എത്തി നില്ക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് പറയുന്നുണ്ട്. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൌസ് തുടങ്ങണം എന്നും ആ പ്രൊഡക്ഷൻ ഹൌസ് നിർമ്മിക്കുന്ന ചിത്രങ്ങളിൽ താൻ മാത്രമാവില്ല അഭിനയിക്കുന്നത് എന്നും പൃഥ്‌വി അന്ന് പറഞ്ഞിരുന്നു.
വലിയ ലാഭം ഒന്നും കിട്ടിയില്ല എങ്കിലും വ്യത്യസ്തമായ, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ചിത്രങ്ങൾ ഒരുക്കാൻ ആണ് ആ പ്രൊഡക്ഷൻ ഹൗസിലൂടെ ശ്രമിക്കുക എന്നും അദ്ദേഹം പറയുന്നു. അതുപോലെ സിനിമയിലെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പോയിന്റ് സംവിധാനം ആണെന്നും ആ പോയന്റിലേക്കുള്ള യാത്രയിലാണ് താൻ എന്നും പൃഥ്‌വി അന്ന് പറഞ്ഞു. അന്നത് പൃഥ്വിരാജ് എന്ന യുവ താരത്തിന്റെ അഹങ്കാരമോ അമിത ആത്മ വിശ്വാസമോ ആയാണ് പലതും കണ്ടത്. എന്നാൽ ഇന്ന് പത്തു വർഷങ്ങൾക്കിപ്പുറം നമ്മൾ കാണുന്നത് താൻ അന്ന് പറഞ്ഞ ഓരോ കാര്യവും നടത്തി കഴിഞ്ഞ പൃഥ്വിരാജ് സുകുമാരൻ എന്ന പ്രതിഭയെ ആണ്. രണ്ടു പ്രൊഡക്ഷൻ സംരംഭങ്ങളുടെ ഭാഗമായി ഒരുപിടി മികച്ച ചിത്രങ്ങൾ സ്വയം നായകനായും മറ്റുള്ളവരെ വെച്ചും പൃഥ്‌വി നിർമ്മിച്ചു. തന്റെ മാത്രം ബാനർ ആയ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നയൻ പോലെ ഒരു പരീക്ഷണ ചിത്രം നിർമ്മിക്കുകയും അഭിനന്ദനം ഏറ്റു വാങ്ങുകയും ചെയ്യുകയാണ് പൃഥ്വിരാജ് ഇപ്പോൾ. അതുമാത്രമല്ല, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ അടുത്ത മാസം റിലീസ് ചെയ്യാനും ഒരുങ്ങുകയാണ്. ഇതിലും മികച്ച ഒരു ടെൻ ഇയർ ചലഞ്ച് സ്വപ്നങ്ങളിൽ മാത്രം എന്നേ പറയാനാവൂ നമ്മുക്ക്. താൻ എന്ന അഭിനേതാവിന്റെ റേഞ്ച് തുറക്കപ്പെടുന്നത് നാൽപ്പതു വയസ്സോളമാവുമ്പോൾ ആണെന്നും പൃഥ്‌വി പറയുന്നുണ്ട്. കാത്തിരിക്കാം പൃഥ്‌വി രാജിന്റെ ആ വാക്കുകളുടെ പൂർത്തീകരണത്തിനായി.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.