മലയാള സിനിമയിലെ മുൻനിര യുവനടനാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെയാണ് താരം മലയാള ഫിലിം ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചു. മലയാളം കൂടാതെ തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അവസാനമായി പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ വമ്പൻ വിജയമാണ് ബോക്‌സ് ഓഫീസിൽ സ്വന്തമാക്കിയത്. പൃഥ്വിരാജ് ഇപ്പോൾ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ ചിത്രീകരണത്തിലാണ്. കോൾഡ് കേസ് എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സ്റ്റില്ലുകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ട്ടിച്ചി കഴിഞ്ഞു.
എ.സി.പി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിൽ വരുന്നത്. പൃഥ്വിരാജ് പങ്കുവെച്ച കോൾഡ് കേസിലെ സ്റ്റിലിൽ ആനന്ദ് മഹീന്ദ്ര നൽകിയ കമെന്റും അതിന് പൃഥ്വിരാജ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജാവ ഫോര്‍ട്ടി ടു ബൈക്കില്‍ ഇരിക്കുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രമെന്നും രണ്ട് താരങ്ങളുടെ കൂടിച്ചേരൽ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കമെന്റ്. അദ്ദേഹത്തിന്റെ കമന്റിന് മറുപടിയായി പൃഥ്വിരാജ് തന്റെ അച്ഛനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ്. താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ശരിയാണ്. അഭിനയത്തിലേക്ക് എത്തുന്നതിന് മുൻപ് അച്ഛൻ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്നു എന്നും ജാവ ബൈക്ക് ഓടിച്ചാണ് അദ്ദേഹം കോളേജിലേക്ക് പോയിരുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അച്ഛൻ ജാവ ബൈക്കിന് ഒപ്പം നിൽക്കുന്ന ചിത്രം തന്റെ കൈവശം ഇല്ലായെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.