മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചു വരുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസിന്റെ ജനപ്രിയ മാസ്സ് ചിത്രങ്ങളുടെ ശൈലിയിൽ തന്നെയൊരുക്കിയ ഈ ചിത്രത്തിൽ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനാണ് നായകനായി എത്തിയിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ മെഗാ ആക്ഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന കടുവ പാൻ ഇന്ത്യൻ റിലീസായാണ് ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ സ്‌ക്രീനുകളിൽ രാവിലെ 9 മണി കഴിഞ്ഞപ്പോൾ മുതൽ പ്രദർശനമാരംഭിച്ച ഈ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. മാസ്സ് ചിത്രങ്ങളുടെ തമ്പുരാനായ ഷാജി കൈലാസിന്റെ തിരിച്ചു വരവായി കടുവ മാറുമെന്നുള്ള സൂചനയാണ് ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ലഭിക്കുന്നത്. പൃഥ്വിരാജ് ആരാധകരെ കോരിത്തരിപ്പിക്കുന്ന മാസ്സ് രംഗങ്ങളാൽ സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യ പകുതി.
ഷാജി കൈലാസ് ചിത്രങ്ങളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പഞ്ച് ഡയലോഗുകളും ആക്ഷനും തീപ്പൊരി പാറുന്ന കഥാസന്ദർഭങ്ങളും ആദ്യ പകുതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആരാധകർക്ക് ആവേശമാകുന്നുണ്ട്. ജിനു എബ്രഹാം ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവക്കുന്നേൽ കുര്യച്ചൻ, വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന ജോസഫ് ചാണ്ടി എന്ന വില്ലൻ കഥാപാത്രം എന്നിവരുടെ സ്‌ക്രീനിലേക്കുള്ള വരവ് തന്നെ ഗംഭീരമായാണ് അദ്ദേഹമൊരുക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച കടുവയിലെ നായികാ വേഷം ചെയ്തിരിക്കുന്നത് സംയുക്ത മേനോൻ ആണ്. ജേക്സ് ബിജോയ് നിർവഹിച്ചിരിക്കുന്ന പശ്‌ചാത്തല സംഗീതമാണ് തീയേറ്ററിൽ ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു ഘടകമെന്നത് എടുത്തു പറയണം.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.