മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തിരക്കിലാണ്. ജീൻ പോൾ ലാൽ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസൻസ്, സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ ചെയ്യുന്ന പൃഥ്വിരാജ് അധികം വൈകാതെ ബ്ലെസ്സിയുടെ ആട് ജീവിതത്തിലും ജോയിൻ ചെയ്യും. അതിനു ശേഷം ഷാജി കൈലാസ് ചിത്രം കടുവ, രതീഷ് അമ്പാട്ട് ചിത്രം എന്നിവയും ഉള്ള പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം സംവിധാനവും ചെയ്യും. അതുകൊണ്ടു തന്നെ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വളരെ കുറച്ചു സമയം മാത്രമാണ് പൃഥ്വിരാജ് സുകുമാരന് ലഭിക്കുന്നത്. പൃഥ്വിരാജ്- സുപ്രിയ മേനോൻ ദമ്പതികളുടെ ഏക മകൾ ആണ് അലംകൃത.
തന്റെ മകൾ പിയാനോ വായിക്കുന്ന ഒരു വീഡിയോ ആണ് ഇന്ന് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. കുട്ടികൾ വളരെ വേഗം ആണ് വളരുന്നത് എന്നും ചിലപ്പോഴൊക്കെ അവർ വളർന്നു പോവുന്നത് കാണുമ്പോൾ ചെറിയ വേദനയും തോന്നാറുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ് സുകുമാരന്റെ സഹോദരൻ ഇന്ദ്രജിത് സുകുമാരന്റെ രണ്ടു മക്കളും സിനിമയിൽ പാടി കഴിഞ്ഞു. ഇന്ദ്രജിത്- പൂർണ്ണിമ ദമ്പതികളുടെ മക്കൾ ആയ പ്രാർഥനയും നക്ഷത്രയും ആണ് മലയാള സിനിമയിൽ ഗാനം ആലപിച്ചത്. ഏതായാലും ഇന്ദ്രജിത്തിന്റെ മക്കളെ പോലെ തന്നെ അലംകൃതയും സംഗീതത്തിന്റെ ലോകത്തു പിച്ചവെച്ചു തുടങ്ങി എന്നാണ് ഇന്നത്തെ പൃഥ്വിരാജ് സുകുമാരന്റെ പോസ്റ്റ് നമ്മുക്ക് മനസ്സിലാക്കി തരുന്നത്. ഇപ്പോൾ അഞ്ചു വയസ്സായി അല്ലി എന്ന് വിളിക്കുന്ന അലംകൃതക്ക്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.