പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിലായത് ബുദ്ധ ഈ മാസമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അന്തരിച്ചു പോയ സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രങ്ങളിലൊന്നായിരുന്ന വിലായത് ബുദ്ധ ഇപ്പോൾ സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസ്സോസിയേറ്റായിരുന്ന ജയൻ നമ്പ്യാരാണ്. ജി ആർ ഇന്ദുഗോപൻ രചിച്ച കൃതിയെ ആസ്പദമാക്കി അദ്ദേഹവും രാജേഷ് പിന്നാടനും ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസുമാണ്. ഇതിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുമ്പോൾ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് കോട്ടയം രമേശാണ്. ഇപ്പോഴിതാ ഡബിൾ മോഹനൻ എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വിട്ടു കൊണ്ടുള്ള ഇതിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തിരിക്കുകയാണ്.
കാന്താരക്കു ക്യാമറ ചലിപ്പിച്ച അരവിന്ദ് എസ് കശ്യപ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ശ്രീജിത്ത് സാരംഗ് ആണ്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചന്ദനക്കൊള്ളക്കാരനായിട്ടാണ് ഈ ചിത്രത്തിൽ പൃഥ്വിരാജെത്തുന്നത്. ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രമായി കോട്ടയം രമേശ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഷമ്മി തിലകൻ, അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ, ടി.ജെ അരുണാചലം എന്നിവരും വേഷമിടുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് വിലായത് ബുദ്ധ. ഷാജി കൈലാസ് സംവിധാനം ചെയ്ത്, ജി ആർ ഇന്ദുഗോപൻ തന്നെ രചിച്ച കാപ്പയാണ് പൃഥ്വിരാജ് ഇതിനു മുൻപ് പൂർത്തിയാക്കിയ ചിത്രം. ആ ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.