പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവിതം മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 16 കോടിയോളം നേടിയ ഈ ചിത്രം, ആദ്യ രണ്ട് ദിനം കൊണ്ട് നേടിയത് 30 കോടിയോളമാണ്. കേരളത്തിൽ നിന്ന് ആദ്യ രണ്ട് ദിവസം കൊണ്ട് 10 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആട് ജീവിതം വീക്കെൻഡ് കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം 23 കോടിയോളം ഗ്രോസ് ആണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ അഞ്ച് വർഷം മുൻപ് മോഹൻലാൽ നായകനായ ലൂസിഫർ സ്ഥാപിച്ച റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് ആട് ജീവിതം എന്ന സൂചനയാണ് ട്രേഡ് അനലിസ്റ്റുകൾ തരുന്നത്. ആദ്യ നാല് ദിവസം കൊണ്ട് ലൂസിഫർ നേടിയ ആഗോള ഗ്രോസ് 55 കോടിയോളമാണ്. എന്നാൽ ആട് ജീവിതം ആദ്യ നാല് ദിനം കൊണ്ട് 60 കോടിയോളം ആഗോള ഗ്രോസ് നേടിയേക്കാമെന്നാണ് ഇപ്പോഴത്തെ ബോക്സ് ഓഫീസ് ട്രെൻഡ് സൂചിപ്പിക്കുന്നത്.
അങ്ങനെ സംഭവിച്ചാൽ ഏറ്റവും വേഗത്തിൽ 50 കോടി ഗ്രോസ് നേടുന്ന മലയാള ചിത്രം എന്ന റെക്കോർഡും ആട് ജീവിതം ലൂസിഫറുമായി പങ്കു വെക്കും. മോഹൻലാൽ നായകനായ ലൂസിഫർ സംവിധാനം ചെയ്തതും പൃഥ്വിരാജ് ആയിരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സംവിധായകനായി താൻ സൃഷ്‌ടിച്ച റെക്കോർഡ് തകർക്കാൻ നടനായി പൃഥ്വിരാജ് ഒരുങ്ങുന്ന കാഴ്ചക്കാണ് കേരളാ ബോക്സ് ഓഫീസ്സ് സാക്ഷ്യം വഹിക്കുന്നത്. കേരളത്തിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും റെക്കോർഡ് കളക്ഷൻ ആണ് ഈ ചിത്രം നേടുന്നത്. ഗൾഫിൽ യു എ ഇയിൽ മാത്രം റിലീസ് ചെയ്ത ഈ ചിത്രം അധികം വൈകാതെ മറ്റു ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യുമെന്നാണ് സൂചന.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.