2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദസറ. നാനിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ദസറ. ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച് ശ്രീകാന്ത് ഒഡെലയുടെ സംവിധാനത്തിൽ #നാനി 33 ഒരുങ്ങുകയാണ്.
ദസറയിലൂടെ ശ്രീകാന്ത് ഒഡെല മികച്ച തുടക്കമാണ് നടത്തിയത്. ബോക്‌സ് ഓഫീസ് കളക്ഷനുപരി ക്രിട്ടിക്കൽ അഭിപ്രായങ്ങളും ദസറ നേടി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ശ്രീകാന്ത് ഒഡെല പ്രശംസിക്കപ്പെട്ടിരുന്നു. നാനിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്.
വയലന്റ് അന്നൗൺസ്‌മെന്റ് പോസ്റ്ററാണ് പുറത്ത് വന്നത്. കൂറ്റൻ താടിയും മീശ പിരിച്ചും നാനിയെ പോസ്റ്ററിൽ കാണാം. സ്റ്റൈലായി സിഗരറ്റ് വലിക്കുന്നതും പോസ്റ്ററിൽ കാണാം.
ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രത്യേക ജോണറിൽ ഒതുങ്ങാതെ വ്യക്തമായി പല സബ്ജക്ടുകൾ തിരഞ്ഞെടുക്കുകയാണ്. ശ്രീകാന്ത് ഒഡെലയുമായി വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് നാനി. 2025 വേനൽക്കാലത്ത് ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.