മലയാള സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായിരുന്ന സുകുമാരന്റേയും നടി മല്ലിക സുകുമാരന്റെയും മക്കളായ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ ഇന്ന് മലയാള സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തിക്കഴിഞ്ഞ പ്രതിഭകൾ ആണ്. പൃഥ്വിരാജ് ഒരു സൂപ്പർ താരം എന്ന നിലയിലും സംവിധായകൻ, നിർമ്മാതാവ് എന്ന നിലയിലുമൊക്കെ തിളങ്ങി നിൽക്കുമ്പോൾ മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായാണ് ഇന്ദ്രജിത് വിലയിരുത്തപ്പെടുന്നത്. ഇന്ദ്രജിത് സുകുമാരൻ വിവാഹം കഴിച്ചത് നടിയും ടെലിവിഷൻ അവതാരകയുമൊക്കെയായ പൂർണ്ണിമയെ ആണ്. ഇവർക്ക് രണ്ടു പെണ്മക്കൾ ആണ് ഉള്ളത്.
അതിൽ മൂത്തകുട്ടിയായ പ്രാർഥന ഇന്ദ്രജിത് മോഹൻലാൽ, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ പിന്നണി ഗായികയായും തിളങ്ങി കഴിഞ്ഞു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രാർഥനക്ക് കൊച്ചച്ചൻ പൃഥ്വിരാജ് സുകുമാരൻ ഇട്ട ജന്മദിന പോസ്റ്റും അതിനു പ്രാർഥനയുടെ മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. പ്രാർഥന ജനിച്ച സമയത്തു കുട്ടിയോടൊപ്പം എടുത്ത ഒരു ചിത്രവും പങ്കു വെച്ച് കൊണ്ടാണ് പൃഥ്വിരാജ് ആശംസകൾ അറിയിച്ചിരിക്കുന്നത്. അതിനു താഴെ പ്രാർഥന കൊച്ചച്ചന് നന്ദിയും പറഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ ഇളയ കുട്ടിയായ നക്ഷത്രയും ചേച്ചിക്കൊപ്പം ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ പാടിയിരുന്നു. മോഹൻലാൽ എന്ന ചിത്രത്തിന് വേണ്ടി പ്രാർഥന ആലപിച്ച ലാലേട്ടാ എന്ന ഗാനം കേരളത്തിൽ വമ്പൻ തരംഗമായി മാറിയിരുന്നു. ഇന്ദ്രജിത്തിന്റെ ഇളയ മകൾ നക്ഷത്ര ടിയാൻ എന്ന ചിത്രത്തിലൂടെ ബാല താരം ആയും അരങ്ങേറ്റം കുറിച്ചു. ഇന്ദ്രജിത്- പൃഥ്വിരാജ് ടീം അഭിനയിച്ച ആ ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ മകൾ ആയാണ് നക്ഷത്ര അഭിനയിച്ചത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.