മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന ഒരു താരം കൂടിയാണ്. തന്റെ ഫേസ്ബുക്, ട്വിറ്റെർ അക്കൗണ്ടുകളിലൂടെയെല്ലാം ആരാധകരുമായി സംവദിക്കാൻ ശ്രമിക്കാറുണ്ട് ഈ നടൻ. ഇപ്പോഴിതാ തന്റെ ആരാധകനു ജന്മദിനം ആശംസിച്ച പ്രിത്വിരാജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ഷിബിൻ എന്ന് പേരുള്ള തന്റെ ഒരു ആരാധകനു ആണ് പൃഥ്വിരാജ് ജന്മദിനാശംസകൾ നേർന്നത്. പൃഥ്വിരാജ് സുകുമാരന്റെ ട്വിറ്റെർ പോസ്റ്റിൽ ഷിബിൻ ഇന്ന് തന്റെ ജന്മദിനം ആണെന്ന് പറഞ്ഞു കമന്റ് ഇടുകയായിരുന്നു. ഇന്നലെയാണ് പൃഥ്വിരാജ് സുകുമാരന്റെ ട്വിറ്റെർ പോസ്റ്റിൽ ഷിബിൻ കമന്റ് ഇട്ടതു. ഷിബിന്റെ വാക്കുകൾ ഇങ്ങനെ, ” രാജുവേട്ടാ, നാളെ എന്റെ ബർത് ഡേ ആണ് .. രാജുവേട്ടൻ എന്നെ വിഷ് ചെയ്യും എന്ന് കരുതുന്നു. മറ്റെന്തിനേക്കാളും ഞാൻ നാളെ വെയിറ്റ് ചെയ്യുന്നത് ഞാൻ ഇഷ്ട്ടപെടുന്ന എന്റെ രാജുവേട്ടന്റെ വിഷിനു വേണ്ടി മാത്രമായിരിക്കും”. ഷിബിന്റെ ഈ വാക്കുകൾ കണ്ട പൃഥ്വിരാജ് മറക്കാതെ തന്നെ ഇന്ന് ഷിബിന് ജന്മദിന ആശംസകൾ നേരുകയായിരുന്നു. തനിക്കു ആശംസകൾ നേർന്ന രാജുവേട്ടന് ഷിബിൻ നന്ദിയും അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് പൃഥ്വിരാജ്. വയനാട്ടിൽ ഷൂട്ട് നടക്കുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. അതിന്റെ തിരക്കഥ രചിച്ചത് സച്ചി ആണ്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഡ്രൈവിംഗ് ലൈസെൻസ് നിർമ്മിക്കുന്നത്. അയ്യപ്പനും കോശിയും നിർമ്മിക്കുന്നത് സംവിധായകൻ രഞ്ജിത്ത് ആണ്. അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.