പുലിമുരുകൻ എന്ന മോഹൻലാൽ നായകനായ ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കിയ ചിത്രമാണ് മമ്മൂട്ടി നായകനായ മധുര രാജ. ഈ വരുന്ന വിഷുവിനു ആണ് മധുര രാജ റിലീസ് ചെയ്യുന്നത്. വൈശാഖിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗം ആണ് മധുര രാജ. പോക്കിരി രാജയിൽ മമ്മൂട്ടി രാജ ആയും രാജയുടെ അനിയൻ സൂര്യ ആയി പൃഥ്വിരാജ് സുകുമാരനും ആണ് അഭിനയിച്ചത്. എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് ഇല്ല. പൂർണമായും രാജയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഇപ്പോഴിതാ താൻ രാജക്കായി കാത്തിരിക്കുകയാണ് എന്നും മൂന്നാം ഭാഗം സംഭവിക്കുകയാണ് എങ്കിൽ അതിൽ സൂര്യ ആയി തന്നെ കൂടി വിളിക്കണം എന്നും പൃഥ്വിരാജ് ഫേസ്ബുക് കമന്റ് ആയി പറഞ്ഞിരിക്കുകയാണ്.
പൃഥ്വിരാജ് ഒരുക്കിയ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് വൈശാഖ് ഇട്ട ഫേസ്ബുക് പോസ്റ്റിൽ ആണ് പൃഥ്വിരാജ് ഇങ്ങനെ കമന്റ് ചെയ്തിരിക്കുന്നത്. ലൂസിഫർ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് വൈശാഖ് പറഞ്ഞ വാക്കുകൾക്ക് പൃഥ്വിരാജ് നന്ദിയും പറയുന്നുണ്ട്. മോഹൻലാൽ നായകനായ ലൂസിഫർ ഈ വരുന്ന മാർച്ച് 28 നു ലോകം മുഴുവൻ റിലീസ് ചെയ്യും. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം എന്ന നിലയിലും താര ചക്രവർത്തി മോഹൻലാലിനോടൊപ്പം വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ഈ ചിത്രത്തെ ഏറെ ആവേശത്തോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. ഏപ്രിൽ 12 നു ആണ് മധുര രാജ റിലീസ് ചെയ്യാൻ പോകുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.