ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റിന് ശേഷം സംവിധായകൻ വിപിൻ ദാസ് ഒരുക്കിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ആഗോള തലത്തിൽ 90 കോടിയോളം ഗ്രോസ് നേടി ബ്ലോക്ക്ബസ്റ്ററായ ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് എന്നിവർ ചേർന്നാണ് ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ നിർമ്മിച്ചത്.
ഗുരുവായൂരമ്പല നടയിലിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനൊപ്പം വീണ്ടുമൊരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് താൻ എന്ന് വിപിൻ ദാസ് വെളിപ്പെടുത്തിയിരുന്നു. ‘സന്തോഷ് ട്രോഫി’ എന്നാണ് ചിത്രത്തിന്റെ പേര് എന്ന വിവരവും പുറത്ത് വന്നു. ഇപ്പോഴിതാ, ഈ ചിത്രം വരുന്ന നവംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അടുത്ത വർഷം ഓണം റിലീസായി ഈ ചിത്രം എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്.
പൂർണ്ണമായും വിപിൻ ദാസിന്റെ ശൈലിയിലുള്ള ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കുമിതെന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, സാങ്കേതിക നിര എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഈ അടുത്തിടെ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ വാഴ എന്ന ചിത്രം രചിച്ചതും വിപിൻ ദാസ് ആണ്. വാഴക്ക് ഒരു രണ്ടാം ഭാഗവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
പൃഥ്വിരാജ് ചിത്രത്തിന് ശേഷം ഒരു ഫഹദ് ഫാസിൽ ചിത്രവും വിപിൻ ദാസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫഹദ് ഫാസിലിനൊപ്പം തമിഴ് സൂപ്പർ താരം എസ് ജെ സൂര്യയും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും. ഇപ്പോൾ മോഹൻലാൽ നായകനായ എമ്പുരാൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, ഈ ചിത്രം ഒക്ടോബറിൽ പൂർത്തിയാക്കും.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.