[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവ് മോഹൻലാൽ ചിത്രവുമായി കൊരടാല ശിവ?; ജനത ഗാരേജ് സംവിധായകനൊപ്പം മോഹൻലാലും

മലയാളത്തിന്റെ യുവതാരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക് എന്ന് സൂചന. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രം ഒരുങ്ങുന്നത് തെലുങ്കിലാണെന്ന വാർത്തകളാണ് തെലുങ്ക് മാധ്യമങ്ങൾ പുറത്ത് വിടുന്നത്. ജനതാ ഗാരേജ് എന്ന മോഹൻലാൽ- ജൂനിയർ എൻ ടി ആർ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതനായ സംവിധായകൻ കൊരടാല ശിവയാണ് പ്രണവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുക എന്നാണ് സൂചന.

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും അഭിനയിക്കുമെന്നും വാർത്തകളുണ്ട്. കൊരടാല ശിവ പ്രണവിനെ കണ്ട് കഥ പറഞ്ഞു എന്നും, പ്രണവ് അതിന് സമ്മതം മൂളി എന്നുമാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നായകനായി അഭിനയിച്ച നാല് ചിത്രങ്ങളിൽ മൂന്നും ബ്ലോക്ക്ബസ്റ്ററാക്കിയ പ്രണവ് മോഹൻലാൽ തെലുങ്കിലും വിജയക്കൊടി പാറിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ ആരാധകർ.

ജൂനിയർ എൻ ടി ആർ നായകനായ ദേവരയണ്‌ കൊരടാല ശിവയുടെ അടുത്ത റിലീസ്. രണ്ട് ഭാഗങ്ങളായാണ് ദേവര ഒരുക്കുന്നത്. പ്രണവ് മോഹൻലാൽ ചിത്രത്തിന് ശേഷമായിരിക്കും ദേവരയുടെ രണ്ടാം ഭാഗം കൊരടാല ശിവ ഒരുക്കുക എന്നാണ് സൂചന. സെപ്റ്റംബർ 27 നാണ് ജൂനിയർ എൻ ടി ആർ, ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവർ വേഷമിട്ട ദേവര ആഗോള റിലീസായി എത്തുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.