ഒരു നടനെന്ന നിലയിൽ മാത്രമല്ല, സംവിധായകൻ എന്ന നിലയിലും തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് മലയാള സിനിമയുടെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലുസിഫെർ എന്ന ബിഗ് ബഡ്ജറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്തു അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് അടുത്തതായി ചെയ്യാൻ പോകുന്നതും മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നു. മുരളി ഗോപി രചിച്ച ലുസിഫെറിന്റെ രണ്ടാം ഭാഗം ആണ് എമ്പുരാൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് പ്രതിസന്ധി മൂലം വൈകിയതോടെ എമ്പുരാനു മുൻപേ മറ്റൊരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് എന്ന സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ലഭിക്കുന്നത്.
ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കിടയിലും ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ ചിത്രമായിരിക്കും അതെന്നും ചിത്രത്തിന്റെ കഥാ തന്തു ലഭിച്ചത് മകൾ അലംകൃതയുടെ കുറിപ്പുകളിൽ നിന്നാണെന്നും പൃഥ്വിരാജ് ഇന്ന് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ സൂചിപ്പിക്കുന്നു. മകൾ കുറിച്ച ഒരു ചെറിയ കഥാ തന്തുവിന്റെ ചിത്രവും പോസ്റ്റിനു ഒപ്പം ചേർത്ത പൃഥ്വിരാജ്, അതാണ് ഈ ലോക്ക് ഡൗണിൽ താൻ കേട്ട ഏറ്റവും മനോഹരമായ കഥാ തന്തു എന്നും പറയുന്നു. പക്ഷെ ആ കഥാ തന്തു വച്ചൊരു ചിത്രം ഉണ്ടാക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ സാധ്യമല്ല എന്നിരിക്കെ താൻ മറ്റൊരു തിരക്കഥയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നും ഒരിക്കൽ കൂടി ക്യാമറക്ക് പിന്നിൽ എത്താൻ നേരമായി എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. അതിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും എന്നും പൃഥ്വിരാജ് പറയുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, ഷാജി കൈലാസ് ഒരുക്കുന്ന കടുവ, രതീഷ് അമ്പാട്ട് ഒരുക്കുന്ന തീർപ്പ്, ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്നിവയാണ് പൃഥ്വിരാജ് എന്ന നടന് ഇനി പൂർത്തിയാക്കാൻ ഉള്ള ചിത്രങ്ങൾ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.