[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാള സിനിമയ്ക്കു പുതുജീവൻ പകരാൻ മരക്കാർ എത്തുന്നു; റിലീസ് തീയതി ഉറപ്പിച്ചു അണിയറ പ്രവർത്തകർ.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് കോവിഡ് പ്രതിസന്ധി മൂലം ഇതിനോടകം ഒന്നര വർഷമാണ് വൈകിയത്. അതിനിടയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരമുൾപ്പെടെ മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടിയെടുത്തു. കഴിഞ്ഞ വർഷം മാർച്ചിലാണ്‌ ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങിയത് എങ്കിലും കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകൾ എല്ലാം അടഞ്ഞപ്പോൾ റിലീസ് നീട്ടുകയായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായക വേഷം ചെയ്യുന്നത്. 75 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആയി അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ആണ് തയ്യാറെടുക്കുന്നത്. ഏതായാലും കോവിഡ് രണ്ടാം തരംഗം പതുക്കെ കെട്ടടങ്ങുന്ന ഈ സാഹചര്യത്തിൽ മരക്കാരിന്റെ പുതിയ റിലീസ് തീയതി ഉറപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, മോഹൻലാൽ എന്നിവർ പുതിയ റിലീസ് തീയതി ഇന്ന് രാവിലെ തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. ഈ വർഷം ഓഗസ്റ്റ് 12 നു ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. കേരളത്തിലെ ഏകദേശം എല്ലാ സ്‌ക്രീനുകളിലും മരക്കാർ എത്തുമെന്നും മരക്കാർ റിലീസ് ചെയ്തു ആദ്യത്തെ രണ്ടു മുതൽ മൂന്നാഴ്ച വരെ മറ്റു മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ആഗോള റിലീസ് ആയിരിക്കും മരക്കാർ നേടുക എന്നാണ് അറിയാൻ സാധിക്കുന്നത്. പല പല ബിസിനസ്സുകൾ വഴി ഇതിനോടകം ടേബിൾ പ്രോഫിറ്റ് ആയ ചിത്രം കൂടിയാണ് മരക്കാർ എന്നും റിപ്പോർട്ടുകൾ പറയുന്നു. മരക്കാർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന  വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു…”.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.