ഈ വര്ഷം വമ്പന് പ്രതീക്ഷകളോടെ തിയേറ്ററുകളില് എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി ടീമിന്റെ ടിയാന്. എന്നാല് ബോക്സോഫീസില് തീര്ത്തും പരാജയമായി ഈ ചിത്രം മാറുകയും ചെയ്തു.
20 കോടിയോളം ബഡ്ജറ്റില് എത്തിയ ചിത്രത്തിന് പകുതി കലക്ഷന് പോലും നേടാന് കഴിഞ്ഞില്ല. എന്തു കൊണ്ട് ടിയാന് തിയേറ്ററുകളില് പാളി എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറയുന്നു.
“ടിയാന് തിയേറ്ററില് ശ്രദ്ധിക്കപ്പെടാതെ പോയതില് ഞാന് പ്രേക്ഷകരെ കുറ്റം പറയുന്നില്ല. ക്ലാറിറ്റിയില്ലാതെ പോയതാകാം ചിത്രം തിയേറ്ററില് പാളാന് കാരണം. അണിയറ പ്രവര്ത്തകരായ ഞങ്ങളെ ത്തന്നെയാണ് അതില് കുറ്റപ്പെടുത്താന് ഉള്ളത്” പൃഥ്വിരാജ് പറയുന്നു.
ആദം ജോണ് ആണ് പൃഥ്വിരാജിന്റേതായി തിയേറ്ററുകളില് എത്താന് പോകുന്ന പുതിയ ചിത്രം. വലിയ പ്രതീക്ഷകള് തന്നെയാണ് ഈ സിനിമയെ കുറിച്ച് നടന് പൃഥ്വിരാജിന് ഉള്ളത്.
ചിത്രത്തിലെ ദീപക് ദേവ് ഒരുക്കിയ ഗാനങ്ങള് എല്ലാം ഇതിനകം സോഷ്യല് മീഡിയയില് ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പാടിയ ഗാനം ഇറങ്ങിയതോടെ ആദം ജോണ് വാര്ത്തകളില് നിറഞ്ഞു നില്ക്കുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.