മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. നൂറു കോടി ക്ലബിൽ ഇടം പിടിച്ചു മഹാവിജയമായി മാറിയ ഈ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്നും അബ്രഹാം ഖുറേഷി എന്നും പേരുള്ള കഥാപാത്രമായി ആണ് മോഹൻലാൽ അഭിനയിച്ചത്. അബ്രഹാം ഖുറേഷിയുടെ വലം കൈയായ സയ്ദ് മസൂദ് ആയി പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുകയും ചെയ്തു. ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ ചിത്രവും ഒരുക്കി കഴിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ എന്നാൽ തനിക്കു ഏറ്റവും പ്രീയപ്പെട്ട നടൻ മാത്രമല്ല, തന്റെ ജ്യേഷ്ഠനും സുഹൃത്തും വഴികാട്ടിയുമൊക്കെയാണ് എന്ന് പൃഥ്വിരാജ് പറയുന്നു. ഇപ്പോഴിതാ മോഹൻലാൽ തനിക്കു സമ്മാനിച്ച വിലപിടിപ്പുള്ള ഒരു കൂളിംഗ് ഗ്ലാസിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് അദ്ദേഹത്തിന് നന്ദി പറയുകയാണ് പൃഥ്വിരാജ്.
ഖുറേഷി അബ്രാം നിങ്ങള്ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള് എന്ന കുറിപ്പോടെയാണ് പൃഥ്വി ആ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഒപ്പം “ചേട്ടന് നന്ദി” എന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്. ഖുറേഷി അബ്രഹാം എന്ന കഥാപാത്രം ലുസിഫെറിൽ ഉപയോഗിക്കുന്ന മോഡൽ കൂളിംഗ് ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിരാജ് സുകുമാരന് സമ്മാനിച്ചിരിക്കുന്നതു. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ എമ്പുരാന് എന്ന രണ്ടാം ഭാഗവും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. മുരളി ഗോപി രചിക്കുന്ന ഈ ചിത്രം അടുത്ത വർഷം ആരംഭിക്കും. ഇത് കൂടാതെ ഒരു മൂന്നാം ഭാഗവും കൂടി ഈ ചിത്രത്തിന് ഉണ്ടാകുമെന്നും പൃഥ്വിരാജ്- മുരളി ഗോപി ടീം അറിയിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.