ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണവും അതുപോലെ തന്നെ നിരൂപക പ്രശംസയും നേടിക്കൊണ്ട് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ മുന്നേറുകയാണ്. കളക്ഷൻ റെക്കോർഡുകൾ തകർക്കുന്ന ചരിത്ര വിജയമാണ് ലൂസിഫർ നേടിക്കൊണ്ടിരിക്കുന്നതു. കേരളമൊട്ടാകെ അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ചത്രത്തിനു എക്സ്ട്രാ ഷോകളും സ്‌ക്രീനുകളും ഇപ്പോൾ കൂട്ടിച്ചേർത്തു കൊണ്ടിരിക്കുകയാണ്. തന്റെ ആദ്യ ചിത്രം തന്നെ സൂപ്പർ വിജയം ആയതിന്റെ സന്തോഷത്തിൽ ആണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് എന്ന സംവിധായകനും വാനോളം പ്രശംസ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മേക്കിങ് ഈ ചിത്രത്തെ ഉന്നത നിലവാരത്തിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ എന്ന മഹാനടൻ ഉണ്ടായതു കൊണ്ടാണ് ഈ ചിത്രം ഇത്രയും മനോഹരമായി ചെയ്യാൻ സാധിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ലാലേട്ടനുമായി താൻ ഏറെ അടുക്കുന്നത് ലൂസിഫറിലൂടെയാണ് എന്നും ലാലേട്ടനൊപ്പം ജോലി ചെയ്യുന്നത് ഏറെ സന്തോഷകരമാണ് എന്നും പൃഥ്വിരാജ് പറയുന്നു. പലപ്പോഴും ലാലേട്ടനെ കൊണ്ട് ഒരുപാട് ടേക് ഒക്കെ ചെയ്യിച്ചിട്ടുണ്ട് എന്നും അതൊന്നും അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ട് ആയിരുന്നില്ല എന്നും പൃഥ്വിരാജ് പറയുന്നു. ക്യാമറ ചലനം സങ്കീർണ്ണമായതു കൊണ്ടോ ഫോക്കസ് പ്രശ്നങ്ങൾ കൊണ്ടോ വലിയ ആൾക്കൂട്ടങ്ങൾ ഉള്ള ഷോട്ടിൽ അവരുടെ ഇടയിൽ നിന്നുള്ള ചലനങ്ങളുടെ പ്രശ്നങ്ങൾ കൊണ്ടോ ആയിരിക്കും അതെന്നും പൃഥ്വിരാജ് പറഞ്ഞു. ചില രംഗങ്ങൾ പതിനാലു ടേക്ക് വരെ എടുത്തിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. അപ്പോഴൊന്നും ഒരു മടിയും കൂടാതെ പിന്നെന്താ മോനെ നമുക്കൊന്നു കൂടി ചെയ്യാല്ലോ എന്ന് പറഞ്ഞു കൂടെ നിന്ന ഇതിഹാസമാണ് മോഹൻലാൽ എന്ന് പൃഥ്വിരാജ് പറയുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.