യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ സിനിമയിൽ നിന്ന് മൂന്നു മാസത്തെ ഇടവേള എടുത്തിരിക്കുകയാണ്. ബ്ലെസ്സി ചിത്രമായ ആട് ജീവിതത്തിനു വേണ്ടി ശരീര ഭാരം കുറക്കാൻ വേണ്ടിയാണു പൃഥ്വിരാജ് ബ്രേക്ക് എടുത്തിരിക്കുന്നത്. ഈ ഇടവേളയിൽ ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രൊമോഷൻ പരിപാടികളിൽ സജീവമാണ് പൃഥ്വിരാജ്. സച്ചിയുടെ രചനയിൽ ജീൻ പോൾ ലാൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. ഒരു സൂപ്പർ സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി തന്റെ ഒരു ഫാൻ ബോയ് മോമെന്റ്റ് വിശദീകരിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
പൃഥ്വിരാജ് ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ താൻ ഒരു മരണ സച്ചിൻ ടെണ്ടുൽക്കർ ആരാധകൻ കൂടിയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരിക്കൽ സച്ചിൻ ടെണ്ടുൽക്കറും ഒത്തു ഒരു വിമാന യാത്രക്കിടെ കുറെ സമയം സംസാരിച്ച കാര്യം ആണ് പൃഥ്വിരാജ് ഓർത്തെടുക്കുന്നതു. സച്ചിൻ ഒരുപക്ഷെ ഇന്നത് ഓർക്കുന്നുണ്ടാവില്ല. പക്ഷെ തനിക്കു അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ ആയിരുന്നു എന്ന് പൃഥ്‌വി പറയുന്നു. എല്ലാ ആരാധകരും അങ്ങനെ ആണെന്ന് നടൻമാർ മനസ്സിലാക്കണം എന്നും പൃഥ്‌വി സൂചിപ്പിച്ചു. കൂടെ നിന്ന് ഒരു ആരാധകൻ ഫോട്ടോ എടുക്കുമ്പോൾ ഒരു താരത്തെ സംബന്ധിച്ച് അത് നൂറു പേരിൽ ഒരാൾ ആണെങ്കിലും ആ ആരാധകനു അത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച നിമിഷം ആയിരിക്കും എന്നും പൃഥ്വിരാജ് പറയുന്നു. അതുപോലെ തന്നെ ഒരു നടന്റെ ഫാൻസ് പ്രവർത്തകൻ ആണ് എന്നതായിരിക്കരുത് ഒരു ആരാധകന്റെയും ഐഡന്റിറ്റി എന്നും പൃഥ്വിരാജ് ആരാധകരോട് പറയുന്നുണ്ട്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.