മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ ഒരു സൂപ്പർ ഹിറ്റ് സംവിധായകൻ കൂടിയാണ്. അദ്ദേഹം ആദ്യമായി ഒരുക്കിയ ലൂസിഫർ നൂറു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു അതിൽ നായകൻ. പൃഥ്വിരാജ് രണ്ടാമത് ഒരുക്കിയ ചിത്രത്തിലും നായകൻ മോഹൻലാൽ ആയിരുന്നു. ബ്രോ ഡാഡി എന്ന ഈ ചിത്രം ഒടിടി റിലീസ് ആയി എത്തിയാണ് സൂപ്പർ വിജയം നേടിയത്. ഇനി പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന മൂന്നാമത്തെ ചിത്രത്തിലും നായകൻ മോഹൻലാൽ ആണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. അതിനു ശേഷം മോഹൻലാൽ തന്നെ നായകനാവുന്ന ലൂസിഫർ മൂന്നാം ഭാഗവും പൃഥ്വിരാജ് ഒരുക്കും. എന്നാൽ മമ്മൂട്ടിയുമായി എപ്പോഴാണ് പൃഥ്വിരാജ് ഒരു ചിത്രം ഒരുക്കുക എന്നതാണ് മമ്മൂട്ടി ആരാധകരുടെ ചോദ്യം.
മമ്മൂട്ടിയുമായി ഒരു ചിത്രം ഒരുക്കണമെന്ന് തനിക്കു ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറിന്റെ ട്രൈലെർ ഒക്കെ ലോഞ്ച് ചെയ്ത സമയത്തു ഒരു വേദിയിൽ വെച്ച്, ഇനി മമ്മൂക്കയുടെ ഒരു ഡേറ്റ് വേണം എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ, അതൊക്കെ എപ്പോഴേ കൊടുത്തു എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആ ചിത്രം എപ്പോൾ ഉണ്ടാകുമെന്നാണ് ഓൺലൂകേർസ് മീഡിയയുമായി നടത്തിയ അഭിമുഖത്തിൽ പൃഥ്വിരാജ് മറുപടി പറയുന്നത്. അതിന്റെ ഒരു കഥ തനിക്കു അറിയാം എന്നും മുരളി ഗോപി ആണ് അത് എഴുതുക എന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ അതിന്റെ തിരക്കഥയും മറ്റും ഒന്നും ആയിട്ടില്ല എന്നും അതൊക്കെ സംഭവിച്ചു കഴിഞ്ഞു, തന്റെ തിരക്കുകൾ എല്ലാം തീർന്നു കഴിയുമ്പോൾ മാത്രമേ ആ ചിത്രം നടക്കാൻ സാധ്യത ഉള്ളു എന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തുന്നത്. ലൂസിഫർ രണ്ടും മൂന്നും ഭാഗങ്ങൾ സംവിധാനം ചെയ്യുന്നത് കൂടാതെ ഒട്ടേറെ വലിയ ചിത്രങ്ങൾ ആണ് ഒരു നടനെന്ന നിലയിൽ കൂടി പൃഥ്വിരാജ് സുകുമാരന് തീർക്കാനുള്ളത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.