[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗ്ലാമറസ് ആയി അറബിക് കുത്ത് നൃത്തം ചെയ്ത് നടി കിരൺ; വീഡിയോ കാണാം..!

ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡ് ആയി കഴിഞ്ഞ ഗാനമാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം. ഇതിന്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നപ്പോൾ ഈ ഗാനത്തോടൊപ്പം ഇതിലെ വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ നൃത്ത ചുവടുകളും സൂപ്പർ ഹിറ്റായി മാറി. സെലിബ്രിറ്റികൾ ഉൾപ്പെടെ എല്ലാവരും ഈ ഗാനത്തിന് ചുവടുകൾ വെച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നമുക്കിപ്പോൾ ദിവസേന എന്ന നിലയിൽ കാണാൻ സാധിക്കും. ഇപ്പോഴിതാ ആ ലിസ്റ്റിലെ പുതിയ എൻട്രി പ്രശസ്ത തെന്നിന്ത്യൻ നടി കിരൺ റാത്തോഡിന്റെ ആണ്. വളരെ ഗ്ലാമറസ് ആയ വേഷത്തിൽ, അറബിക് കുത്ത് ഗാനത്തിന് ചുവടു വെക്കുന്ന ഈ നടിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തു വന്നത്. നടിയുടെ ഗ്ലാമർ പ്രദർശനം കൊണ്ട് തന്നെ ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലൊക്കെ അഭിനയിച്ചിട്ടുള്ള ഈ നടി 2001 ഇൽ റിലീസ് ചെയ്ത യാദേൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തു ശ്രദ്ധ നേടിയ കിരൺ, ഒട്ടേറെ ചിത്രങ്ങളിൽ ഐറ്റം ഡാൻസ് ചെയ്തും വന്നിട്ടുണ്ട്. ദളപതി വിജയ്‌ക്കൊപ്പം തിരുമലൈ എന്ന ചിത്രത്തിലും കിരൺ റാത്തോഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സെർവർ സുന്ദരം എന്ന തമിഴ് ചിത്രമാണ് ഇനി കിരൺ അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്. അതേ സമയം അനിരുദ്ധ് രവിചന്ദര് ഈണമിട്ട അറബിക് കുത്ത് ഗാനം ഇപ്പോൾ യൂട്യൂബിൽ 250 മില്യൺ കാഴ്ചക്കാരെ നേടിയാണ് മുന്നേറുന്നത്. അനിരുദ്ധ്, ജോണിത ഗാന്ധി എന്നിവർ ചേർന്ന് പാടിയ ഈ ഗാനം രചിച്ചിരിക്കുന്നത് തമിഴ് യുവ സൂപ്പർ താരമായ ശിവകാർത്തികേയൻ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.