കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ റിലീസ് ചെയ്തു. നാൽപ്പതു സെക്കന്റ് മാത്രമുള്ള ആ ടീസറിന് അതിഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ഞെട്ടിക്കുന്ന നിലവാരത്തിലുള്ള ദൃശ്യങ്ങളും സെറ്റുകളും മോഹൻലാലിന്റെ ഡയലോഗും ചേർന്നതാണ് ഇന്നലെ വന്ന ടീസർ. ചിത്രത്തിലെ കണ്ട ദൃശ്യങ്ങളുടെ വി എഫ് എക്സ് ലോക നിലവാരത്തിലുള്ളതാണെന്നാണ് ടീസർ കണ്ട ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. ഇപ്പോൾ അതേ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിൽ ലോക നിലവാരത്തിലുള്ള വി എഫ് എക്സ് കൊണ്ട് വരുന്നത് എത്ര ശ്രമകരമായ കാര്യമാണെന്ന് അറിയാമെന്നും അങ്ങനെയിരിക്കെ മരക്കാരിൽ ഇപ്പോൾ കണ്ട ദൃശ്യങ്ങൾ അതിഗംഭീരമെന്നും പൃഥ്വിരാജ് പറയുന്നു.
മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ തന്റെ ഏറ്റവും മികച്ചത് തന്നെ ഈ ചിത്രത്തിലൂടെ നൽകിയിട്ടുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിനൊപ്പം ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങി മലയാള സിനിമ മേഖലയിലെ ഒട്ടേറെ പേർ ഈ ടീസറിനെ പുകഴ്ത്തി മുന്നോട്ടു വന്നിട്ടുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ ബജറ്റ് ഏകദേശം നൂറു കോടി രൂപയാണ്. ഈ വർഷം മാർച്ച് 26 നു അഞ്ചു ഭാഷകളിലായി ലോകം മുഴുവനുമുള്ള അൻപതിലധികം രാജ്യങ്ങളിലെ അയ്യായിരത്തിലധികം സ്‌ക്രീനുകളിൽ ഈ ചിത്രം റിലീസ് ചെയ്യും. മോഹൻലാലിനൊപ്പം വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. പ്രിയദർശൻ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.