പൃഥ്വിരാജ് സുകുമാരൻ- സുരാജ് വെഞ്ഞാറമൂട് ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജനഗണമന. സൂപ്പർ ഹിറ്റായ ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ജനഗണമന. കഴിഞ്ഞ വർഷം പുറത്തു വന്ന ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ റിലീസ് തീയതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വരുന്ന ഏപ്രിൽ 28 നു ഈദ് റിലീസാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീജിത്ത് സാരംഗ് ആണ്. മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല എന്ന മഹാത്മ ഗാന്ധിയുടെ വാചകവും കൂടി കുറിച്ച് കൊണ്ടാണ് ഈ ചിത്രത്തിന്റെ റിലീസ് തീയതിയും പുതിയ പോസ്റ്ററും പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കു വെച്ചത്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ ചിത്രം കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് സുകുമാരൻ പൂർത്തിയാക്കിയത്. ജീൻ പോൾ ലാൽ- സച്ചി ടീം ഒരുക്കിയ ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ- സുരാജ് വെഞ്ഞാറമ്മൂട് ടീം നേർക്ക് നേർ വരുന്ന ചിത്രം കൂടിയാണിത്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.