[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മിന്നൽ മുരളിക്ക് വേണ്ടി ടോവിനോ ഒഴിവാക്കിയ ആ വമ്പൻ ചിത്രങ്ങൾ..!

സൂപ്പർ ഹിറ്റ് സംവിധായകൻ ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം വലിയ രീതിയിൽ ആണ് സ്വീകരിക്കപ്പെട്ടത്. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർ അഭിനയിച്ച ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത മലയാള ചിത്രമാണ്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ആയി ഗംഭീര പ്രകടനമാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. വലിയ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയെടുക്കാൻ ഈ ചിത്രം ടോവിനോയെ സഹായിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം ചെയ്യാൻ തനിക്കു വന്ന മറ്റു ചില വമ്പൻ അന്യ ഭാഷ ചിത്രങ്ങൾ ടോവിനോക്കു വേണ്ടെന്നു വെക്കേണ്ടി വന്നിരുന്നു. അത് ഏതൊക്കെയാണെന്ന് കേൾക്കുമ്പോൾ ആണ് പ്രേക്ഷകർ ഞെട്ടുന്നതു.

ആമിര്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ലാല്‍ സിംഗ് ഛദ്ദ, തല അജിത്തിന്‍റെ തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായ വലിമൈ എന്നിവയാണ് മിന്നല്‍ മുരളിക്കുവേണ്ടി ടൊവീനോയ്ക്ക് ഒഴിവാക്കേണ്ടിവന്ന പ്രോജക്റ്റുകള്‍. ഈ രണ്ട് ചിത്രങ്ങളുടെയും ഭാഗമാവണമെന്ന് തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, മിന്നൽ മുരളിക്ക് വേണ്ടി ഒഴിവാക്കേണ്ടി വരികയായിരുന്നുവെന്ന് ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തില്‍ ടൊവീനോ തോമസ് വെളിപ്പെടുത്തി. ആമിർ ഖാൻ ചിത്രത്തിൽ ഒരു സൗത്ത് ഇന്ത്യൻ കഥാപാത്രം ആയിരുന്നു എന്നും, അതുപോലെ അജിത് ചിത്രത്തിലെ പ്രധാന വില്ലൻ വേഷത്തിലേക്കാണ് വിളിച്ചതെന്നും ടോവിനോ പറയുന്നു. ആഷിഖ് അബു ഒരുക്കിയ നാരദൻ ആണ് ടോവിനോ തോമസിന്റെ പുതിയ റിലീസ്.

ഫോട്ടോ കടപ്പാട്: ട്വിറ്റർ

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.