മലയാള സിനിമയുടെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. കുരുതി, തീർപ്പ്, കോൾഡ് കേസ്, ഭ്രമം എന്നിവയാണ് ഒരുപാട് വൈകാതെ റീലീസ് ചെയ്യാനുള്ള പൃഥ്വിരാജ് ചിത്രങ്ങൾ. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം, ഷാജി കൈലാസ് ഒരുക്കുന്ന കടുവ, ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമന എന്നിവയും തീർക്കാൻ ബാക്കിയുള്ള പൃഥ്വിരാജ് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ഒട്ടേറെ ചിത്രങ്ങൾ പല സംവിധായകരും പ്രഖ്യാപിച്ചിട്ടുമുണ്ട്. കാളിയൻ, വിലായത് ബുദ്ധ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അങ്ങനെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലുസിഫെർ എന്ന മോഹൻലാൽ ചിത്രമൊരുക്കി സംവിധായകനായി കൂടി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് അടുത്ത വർഷം അതിന്റെ രണ്ടാം ഭാഗവും മോഹൻലാലിനെ നായകനാക്കി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
നൂറിലേറെ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ പൃഥ്വിരാജ് ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ പ്രീയപ്പെട്ട സഹതാരങ്ങളിൽ ഒരാളെ കുറിച്ചു സംസാരിക്കുകയാണ്. ബിജു മേനോൻ ആണ് ആ പ്രീയപ്പെട്ട സഹതാരമെന്നും അതിനു കാരണം അദ്ദേഹത്തോടൊപ്പം കുറച്ചു ദിവസം നമ്മൾ ചെലവഴിക്കുമ്പോൾ നമ്മുക്ക് ലഭിക്കുന്ന പോസിറ്റീവ് എനര്ജിയും സന്തോഷവുമാണ് എന്നും പൃഥ്വിരാജ് പറയുന്നു. എത്ര സന്തോഷവാനാണ് അദ്ദേഹം എന്നത് കാണുമ്പോൾ ചെറിയ അസൂയയും ഉണ്ടെന്നും പൃഥ്വിരാജ് പറയുന്നു. സച്ചി സംവിധാനം ചെയ്ത അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിലൂടെ ആണ് പൃഥ്വിരാജ്- ബിജു മേനോൻ ടീമിന്റെ രസതന്ത്രം പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ടറിഞ്ഞത്. ബിജു മേനോനെ കൂടാതെ പൃഥ്വിരാജ് ഏറ്റവും കൂടുതൽ സമയം ചെലവിടാൻ ഇഷ്ടപ്പെടുന്ന സഹതാരങ്ങൾ മോഹൻലാൽ, മുരളി ഗോപി എന്നിവരാണ്. ഇരുവരുടെയും കടുത്ത ആരാധകൻ കൂടിയാണ് പൃഥ്വിരാജ്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.