മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനിപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയുടെ പ്രമോഷന്റെ തിരക്കിലാണ്. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ദളപതി വിജയ്‌യെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയ്‌യുടെ മാസ്സ് ചിത്രങ്ങളെ കുറിച്ചും അദ്ദേഹത്തിന് കേരളത്തിലുള്ള ജനപ്രീതിയെ കുറിച്ചുമാണ് പൃഥ്വിരാജ് സുകുമാരൻ സംസാരിക്കുന്നത്, ഇന്ന് കേരളത്തിലെ ഒരു സൂപ്പർ സ്റ്റാർ ചിത്രം റിലീസ് ചെയ്യുമ്പോൾ കിട്ടുന്ന അതേ വരവേൽപ്പാണ് ഒരു വിജയ് ചിത്രം ഇവിടെ റിലീസ് ചെയ്യുമ്പോൾ കിട്ടുന്നതെന്നാണ് പൃഥ്വിരാജ് പറയുന്നത്.
വിജയ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന എന്തോ ഒന്നുണ്ടെന്നും, അത് കൃത്യമായി കൊടുക്കാൻ വിജയ്ക്ക് സാധിക്കുന്നത് കൊണ്ടാണ് തുടർച്ചയായി വലിയ വിജയങ്ങളുണ്ടാക്കാനും, വലിയ മാർക്കറ്റ് സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിക്കുന്നതെന്നു പൃഥ്വിരാജ് വിശദീകരിക്കുന്നു. വിജയ് തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയാൻ ആഗ്രഹമുണ്ടെന്ന് പണ്ടൊരിക്കൽ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. എങ്ങനെയാണു ഒരു ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപെടുമെന്നു തിരിച്ചറിഞ്ഞു അത് തിരഞ്ഞെടുക്കുന്നതെന്നതാണ് പൃഥ്വിരാജ് ചോദിക്കുന്നത്. ഏതായാലും ദളപതി വിജയ്‌യെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ആവേശത്തോടെയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത കമൽ ഹാസൻ ചിത്രം വിക്രം കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഗ്രോസ്സർ ആവുന്നതിനു മുൻപ് വരെ വിജയ് ചിത്രങ്ങളായിരുന്നു തമിഴിൽ നിന്ന് വന്നു ഇവിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.