മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതത്തിനു വേണ്ടി ശരീര ഭാരം കുറക്കുന്നതിന് വേണ്ടിയാണു പൃഥ്വിരാജ് മൂന്നു മാസം ബ്രേക്ക് എടിത്തിരിക്കുന്നതു. തൊണ്ണൂറു കിലോക്ക് മുകളിൽ ഭാരം ഉണ്ടായിരുന്ന പൃഥ്വിരാജ് ഇപ്പോൾ 75 കിലോയോളം ആയി തന്റെ ഭാരം കുറച്ചു കഴിഞ്ഞു. ഇപ്പോൾ ഈ ഇടവേള സമയത്തു കുടുംബത്തോട് ഒപ്പം സമയം ചെലവിടാനും അതുപോലെ തന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാനും ആണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. പൃഥ്വിരാജ് കൂടി നിർമ്മാണ പങ്കാളി ആയ ഈ ചിത്രം ഇപ്പോൾ വലിയ വിജയം ആണ് നേടുന്നത്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ പ്രണയം ഏതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
തനിക്കു ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടി ഇന്ത്യക്കാരി അല്ലെന്നും ആ കുട്ടിയുടെ പേര് ജൂൺ എന്നാണെന്നും പൃഥ്വിരാജ് പറയുന്നു. ഓസ്‌ട്രേലിയയിൽ പഠിക്കാൻ പോയപ്പോൾ അവിടെ വെച്ച് ആണ് ഈ പ്രണയം തോന്നിയത് എന്നും പൃഥ്വിരാജ് പറയുന്നു. അത് മാറ്റി നിർത്തിയാൽ തന്റെ ഫസ്റ്റ് ലവ് ഇപ്പോഴും സിനിമ ആണെന്നും അത് കഴിഞ്ഞേ സുപ്രിയ പോലും വരൂ എന്നും പൃഥ്വിരാജ് വിശദീകരിച്ചു. ഇത് താൻ സുപ്രിയയോടും പറഞ്ഞിട്ടുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്കു ഏറ്റവും പേടി തന്റെ മകളെ ആണെന്നും താൻ ഏറ്റവും കൂടുതൽ വൈകാരികമായി ദുര്ബലനാവുന്നത് മകൾ സങ്കടപ്പെടുമ്പോൾ ആണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന അടുത്ത റിലീസ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.