[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ ചിത്രത്തിലൂടെ സന്തോഷ് ശിവന്റെ മകനും സിനിമയിലേക്ക്

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ തന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ ആയ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അനൂപ് സത്യൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ഉർവശി എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ആണ് സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിൽ അഭിനയിക്കുന്നത് എന്നതും ഈ ചിത്രത്തെ ശ്രദ്ധാ കേന്ദ്രമാക്കുന്ന ഒരു ഘടകമാണ്. ഇപ്പോഴിതാ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ആയ സന്തോഷ് ശിവന്റെ മകനും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് വരുന്നത്.

സന്തോഷ് ശിവന്റെ മകന്റെ പേര് സർവജിത്ത് സന്തോഷ് എന്നാണ്. ദുൽഖറിനൊപ്പം ഉള്ള സർവജിത് സന്തോഷിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാ നേടുകയാണ്. ദുൽഖർ സൽമാനൊപ്പം എം സ്റ്റാർ എന്റർടൈന്മെന്റ്സും ഈ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്റെ മാതൃകയിൽ ഈ പുതുവർഷത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒരു നല്ല ചിത്രം ആണെന്ന് ഇതിനോടകം ചിത്രം കണ്ട ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യ ലക്ഷ്മി അഭിപ്രായപ്പെട്ടത് പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. സൗബിൻ ഷാഹിറും ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപി- ശോഭന ജോഡിയെ സ്‌ക്രീനിൽ കാണാൻ കഴിയും എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണീയത.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.