അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്റോഫിന്റെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. പൂജ എന്റർടൈമെന്റ് പ്രൊഡക്ഷന്റെ നിർമ്മാണത്തിൽ ഒരുക്കുന്ന ആക്ഷൻ പാക്ഡ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.
പ്രതിനായകന്റെ കഥാപാത്രമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് അവതരിപ്പിക്കുമെന്ന് പുതിയ റിപ്പോർട്ട് . ബോളിവുഡ് മാധ്യമങ്ങളാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡ്രോണുകൾ, റോബോട്ടിക്സ് എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലായിരിക്കും നടൻ ചിത്രത്തിൽ എത്തുക. പൃഥ്വിരാജ് ചിത്രത്തിൻറെ ഭാഗമാകുന്നുവെന്ന് കഴിഞ്ഞ വർഷം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തിരുന്നു. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകിയിരുന്നില്ല. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു സ്കോട്ട്ലാന്റിൽ നിന്നുള്ള പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധേയമായിരുന്നു.
ശക്തനായ വില്ലൻ നായകന്മാരെ കൂടുതൽ ശക്തരാക്കുമെന്ന് സംവിധായകൻ വിശ്വസിക്കുന്നതിനാലാണ് പൃഥ്വിരാജ് സുകുമാരനെ പ്രതിനായകന്റെ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിലൂടെ അണിയറ പ്രവർത്തകർ കൂട്ടിച്ചേർക്കുന്നു. പൃഥ്വിരാജ് പ്രതിനായകന്റെ വേഷം ഭംഗിയാക്കുമെന്നുറപ്പുണ്ടെന്ന് ബോളിവുഡ് പ്രേക്ഷകരും കമൻറുകളിൽ രേഖപ്പെടുത്തുന്നുണ്ട്.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.