മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ വലിയ കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്. അദ്ദേഹവും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങൾ ചെയ്ത ജനഗണമന എന്ന ഡിജോ ജോസ് ആന്റണി ചിത്രം, ഇപ്പോൾ സൂപ്പർ ഹിറ്റായി തീയേറ്ററുകളിൽ ഓടുകയാണ്. ഗംഭീര നിരൂപക പ്രശംസ കൂടി നേടുന്ന ഈ ചിത്രത്തിൽ അരവിന്ദ് സ്വാമിനാഥനെന്ന വക്കീൽ കഥാപാത്രമായി, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനകളിലൊന്നാണ് പൃഥ്വിരാജ് കാഴ്ച വെച്ചിരിക്കുന്നത്. ജനഗണമന നേടിയ സൂപ്പർ വിജയത്തോടെ ഹാട്രിക്ക് വിജയമാണ് പൃഥ്വിരാജ് തീയേറ്ററുകളിൽ നേടിയിരിക്കുന്നത്. ഇതിനു മുൻപ് തീയേറ്ററുകളിൽ റിലീസ് ചെയ്ത രണ്ടു പൃഥ്വിരാജ് ചിത്രങ്ങൾ, സച്ചി രചിച്ചു സംവിധാനം ചെയ്ത അയ്യപ്പനും കോശിയും, സച്ചി രചിച്ചു ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസെൻസ് എന്നിവയാണ്.
2019 ഡിസംബറിലെത്തിയ ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് നായകന്മാരായഭിനയിച്ചതെങ്കിൽ, 2020 ഫെബ്രുവരി റിലീസായെത്തിയ അയ്യപ്പനും കോശിയുമെന്ന ചിത്രത്തിൽ പൃഥ്വിരാജ്- ബിജു മേനോൻ ടീമാണ് കേന്ദ്ര കഥാപാത്രങ്ങളെയവതരിപ്പിച്ചത്. ഇതിൽ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക് ചെയ്തിരുന്നു. ഇതിന്റെ ഹിന്ദിവി റീമേക്കും വരികയാണ്. ഡ്രൈവിംഗ് ലൈസെൻസെന്ന ചിത്രവും ഇപ്പോൾ ഹിന്ദിയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം ഇപ്പോൾ വീണ്ടും പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ടീം വിജയമാവർത്തിക്കുന്ന കാഴ്ചയാണ് ജനഗണമന നമ്മുക്ക് കാണിച്ചു തരുന്നത്. ഷാരിസ് മുഹമ്മദ രചിച്ച ഈ ചിത്രം നിർമ്മിച്ചത്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. ഡ്രൈവിംഗ് ലൈസെൻസ് നിർമ്മിച്ചതുമിവരാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.