[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആട് ജീവിതം ഓസ്കാറിലേക്ക്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവ്തം ഓസ്കാറിലേക്ക് എന്ന് വാർത്തകൾ. അതിന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം ഓസ്കാറിൽ എത്തിക്കുന്നതിനായി അമേരിക്കയിൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിലും നിരൂപക സദസ്സിനു മുന്നിലും ചിത്രം പ്രദര്ശിപ്പിക്കാനായി സംവിധായകൻ ബ്ലെസി ഉൾപ്പെടെ ഉള്ളവർ അമേരിക്കയിൽ എത്തിയിട്ടുണ്ട്.

ന്യൂയോർക്കിലെ ട്രൈബക്ക ഫിലിം സെന്ററിൽ ക്ഷണിക്കപ്പെട്ട നിരൂപകർ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുകയും ചെയ്തു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ ചിത്രത്തിന് അവിടെ നിന്നും ലഭിച്ചത്. കാലിഫോർണിയയിൽ നടന്ന പ്രദർശനത്തിൽ ചിത്രത്തിന്റെ സംഗീത സംവിധായകനായ എ ആർ റഹ്മാനും പങ്കെടുത്തിരുന്നു.

ബെന്യാമിൻ രചിച്ച ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത്. അവിശ്വസനീയമായ ഒരു യഥാർത്ഥ ജീവിതകഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് ഒരു ദൃശ്യ വിസ്മയമായി ഈ ചിത്രം ഇന്ത്യൻ സിനിമാ പ്രേമികൾക്ക് മുന്നിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എത്തിച്ചത്.

നജീബ് ആയി പൃഥ്വിരാജ് ഗംഭീര പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ സംഗീത സംവിധായകനായി എ ആർ റഹ്മാനും കയ്യടി നേടി. കേരളാ സംസ്ഥാന അവാർഡിൽ ഒട്ടേറെ പുരസ്‍കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. ബോക്സ് ഓഫീസിലും വമ്പൻ വിജയ നേടിയ ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രങ്ങളിലൊന്നാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.