[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എമ്പുരാൻ കഴിഞ്ഞു ആ തെലുങ്ക് പാൻ ചിത്രത്തിലേക്ക് മോഹൻലാൽ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ തീർക്കുന്ന തിരക്കിലാണ്. ഡിസംബർ ആദ്യ വാരത്തിലാണ് പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്റെ ഷൂട്ടിംഗ് പൂർത്തിയാവുക. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം അടുത്ത വർഷം മാർച്ചിലാണ്‌ ആഗോള റിലീസായി എത്തുക.

എമ്പുരാൻ പൂർത്തിയാക്കിയാൽ ഉടൻ തന്നെ മോഹൻലാൽ തന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ഋഷഭയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച ഈ ചിത്രം ആദ്യ ഷെഡ്യൂളിന് ശേഷം ചില സാങ്കേതികമായ കാരണങ്ങളാൽ ഷൂട്ടിംഗ് നിർത്തി വെച്ചിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഈ ഡിസംബറിൽ ചിത്രം പുനരാരംഭിക്കും. അതിലെ തന്റെ ഭാഗങ്ങൾ മോഹൻലാൽ അടുത്ത മാസം അവസാനത്തോടെ തീർക്കുമെന്നാണ് സൂചന.

അതിനു ശേഷമായിരിക്കും മോഹൻലാൽ പുതിയ ചിത്രമായ ഹൃദയപൂർവ്വത്തിൽ ജോയിൻ ചെയ്യുക. സത്യൻ അന്തിക്കാട് ആണ് ഹൃദയപൂർവം ഒരുക്കുന്നത്. ഡിസംബർ 25 നാണു മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രം റിലീസ് ചെയ്യുന്നത്. അതിന്റെ റിലീസിന് ശേഷം പൂനെയിൽ ആരംഭിക്കുന്ന സത്യൻ ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് മോഹൻലാലിൻറെ പ്ലാൻ എന്നറിയുന്നു.

കന്നഡ സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഋഷഭ വംമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു പീരീഡ് ആക്ഷൻ ചിത്രമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രം എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.