പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവ്തം ഓസ്കാറിലേക്ക് എന്ന് വാർത്തകൾ. അതിന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം ഓസ്കാറിൽ എത്തിക്കുന്നതിനായി അമേരിക്കയിൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിലും നിരൂപക സദസ്സിനു മുന്നിലും ചിത്രം പ്രദര്ശിപ്പിക്കാനായി സംവിധായകൻ ബ്ലെസി ഉൾപ്പെടെ ഉള്ളവർ അമേരിക്കയിൽ എത്തിയിട്ടുണ്ട്.
ന്യൂയോർക്കിലെ ട്രൈബക്ക ഫിലിം സെന്ററിൽ ക്ഷണിക്കപ്പെട്ട നിരൂപകർ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുകയും ചെയ്തു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ ചിത്രത്തിന് അവിടെ നിന്നും ലഭിച്ചത്. കാലിഫോർണിയയിൽ നടന്ന പ്രദർശനത്തിൽ ചിത്രത്തിന്റെ സംഗീത സംവിധായകനായ എ ആർ റഹ്മാനും പങ്കെടുത്തിരുന്നു.
ബെന്യാമിൻ രചിച്ച ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത്. അവിശ്വസനീയമായ ഒരു യഥാർത്ഥ ജീവിതകഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് ഒരു ദൃശ്യ വിസ്മയമായി ഈ ചിത്രം ഇന്ത്യൻ സിനിമാ പ്രേമികൾക്ക് മുന്നിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എത്തിച്ചത്.
നജീബ് ആയി പൃഥ്വിരാജ് ഗംഭീര പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ സംഗീത സംവിധായകനായി എ ആർ റഹ്മാനും കയ്യടി നേടി. കേരളാ സംസ്ഥാന അവാർഡിൽ ഒട്ടേറെ പുരസ്‍കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. ബോക്സ് ഓഫീസിലും വമ്പൻ വിജയ നേടിയ ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രങ്ങളിലൊന്നാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.