മലയാള സിനിമയെ ലോകോത്തരമാക്കുന്ന ഒരു ചരിത്ര സിനിമയാണ് ഇനി മനസിലുള്ളതെന്ന് സൂചന നല്കി പൃഥ്വിരാജ്. ഒരുപാട് കഴിവുള്ളവരാണ് മലയാള സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. മലയാളത്തില്‍ നിന്നും ആഗോളതലത്തില്‍ എത്തുന്ന ഒരു സിനിമയാണ് തന്റെ ലക്ഷ്യം. മുരളി ഗോപിയുമായി അതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. ലൂസിഫര്‍ 3ന് ശേഷമോ അതിന് മുന്‍പായോ അങ്ങനൊരു സിനിമ സംഭവിച്ചേക്കാമെന്നും ദ് ക്യൂവിന് നല്കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. മറ്റൊരാളില്‍ നിന്നും അത്തരമൊരു സിനിമ വന്നാല്‍ അതിന്റെ ഭാഗമാകാനും താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.
കാപ്പയാണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചിത്രമാണ് കാപ്പ. ആസിഫ് അലി, അന്ന ബെന്‍, അപർണ ബാലമുരളി തുടങ്ങിയ വന്‍ താര നിരയാണ് സിനിമയിലുള്ളത്. ഗുണ്ടാ നേതാവായ ഒരാളില്‍ നിന്ന് രാഷ്ട്രീയ നേതാവാകുന്ന കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് ആണ് പുതിയതായി പുറത്തിറങ്ങിയ മറ്റൊരു ചിത്രം. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം, ഖലിഫ, കാളിയന് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനരിക്കുന്ന ചിത്രങ്ങള്‍.
2019 ലാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലൂസിഫര്‍ പുറത്തിറങ്ങിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗം 2020 ല്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ മോഹന്‍ ലാലിനെ നായകനാക്കി പൃഥ്വിരാജ് ബ്രോ ഡാഡി എന്ന ചിത്രം ചെയ്തിരുന്നു. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ബ്രോ ഡാഡി റിലീസ് ചെയ്തത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.