[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുല്‍ഖറിന് അസൂയ തോന്നിയതും റിഷഭ് ഷെട്ടിയുടെ ഇഷ്ടം പിടിച്ചുപറ്റിയതും ഒരു മലയാള സിനിമ

കുഞ്ചാക്കോ ബോബന്‍റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ കണ്ടിട്ട് അസൂയ തോന്നിപ്പോയെന്ന് തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ഫിലിം കമ്പാനിയന്‍ നടത്തിയ ആക്ടേഴ്സ് ആഡയില്‍ ഈ വര്‍ഷം കണ്ടതില്‍ അസൂയ തോന്നിയ മൂന്ന് ചിത്രങ്ങളുടെ പേര് പറയാമോ എന്ന അവതാരികയുടെ ചോദ്യത്തിന് ദുല്‍ഖര്‍ ആദ്യം തെരഞ്ഞെടുത്തത് കുഞ്ചാക്കോ ബോബനെ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രമാണ്. വാപ്പച്ചിയുടെ റോഷാക്കും ടൊവിനോയുടെ തല്ലുമാലയുമാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള സിനിമകള്‍.

‘വീട്ടിലുള്ളപ്പോഴെല്ലാം കുടുംബത്തോടൊപ്പം സിനിമകള്‍ കാണാറുണ്ട്. ഒരുപാട് നല്ല മലയാള സിനിമകള്‍ അപ്പോള്‍ കാണും. കുഞ്ചാക്കോ ബോബന്‍റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ വീണ്ടും വീണ്ടും കണ്ടിരുന്നു’. ദുല്‍ഖര്‍ പറയുന്നതിനിടെ ‘ന്നാ താന്‍ കേസ് കൊട്’ അല്ലേ, ഞാനും കണ്ടിരുന്നു, മനോഹരമായ സിനിമയാണ് എന്നാണ് റിഷഭ് ഷെട്ടി പ്രതികരിച്ചത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാം ചെയ്ത സിനിമയാണ് ന്നാ താന്‍ കേസ് കൊട്. ആക്ഷേപഹാസ്യത്തില്‍ പറഞ്ഞു പോകുന്ന ചിത്രം ഒരു സോഷ്യോ-പൊളിറ്റിക്കല്‍ ഡ്രാമയാണ്. വടക്കന്‍ കേരളം പശ്ചാത്തലമാക്കി വളരെ രസകരമായി ഒരുക്കിയിരിക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമ. പ്രേക്ഷകരെ മടുപ്പിക്കാതെ സാഹചര്യത്തിന് അനുസൃതമായ നര്‍മ്മമുഹൂര്‍ത്തളും ധാരാളമുണ്ട് സിനിമയില്‍. കുഞ്ചാക്കോ ബോബന്‍ ചെയ്ത മികച്ച കഥാപാത്രമാണ് രാജീവന്‍. രൂപത്തിലും ഭാവത്തിലും സംസാരശൈലിയിലും ശരീശഭാഷയിലും കുഞ്ചാക്കോ ബോബന്‍ രാജീവനായി ജീവിക്കുകയായിരുന്നു. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഫോബ്സ് മാസികയുടെ 2022ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ന്നാ താന്‍ കേസ് കൊട്, റോഷാക്ക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും തെര‍ഞ്ഞെടുക്കപ്പെട്ടിരുന്നു. റിഷഭ് ഷെട്ടി, വിദ്യാ ബാലന്‍, ജാന്‍വി കപൂര്‍, അനില്‍ കപൂര്‍, ഷീബ ചദ്ദ, ആയുഷ്മാന്‍ ഖുറാന, വിജയ് വര്‍മ തുടങ്ങിയവരും ആക്ടേഴ്സ് ആഡയില്‍ പങ്കെടുത്തു.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.