മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രശസ്ത ഗായകനും സംവിധായകനും രചയിതാവും നിർമ്മാതാവും നടനുമൊക്കെയായ വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനാണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത് മോഹൻലാൽ ആണ്. ഇപ്പോഴിതാ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമായി എത്തുകയാണ്. എന്നാൽ നടനായല്ല ഗായകനായാണ് പൃഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് പാടുന്ന ഗാനത്തിന്റെ റെക്കോഡിങ് ഇപ്പോൾ നടക്കുകയാണെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ഏവരെയും അറിയിച്ചത്.
ഒരുപാട് വർഷങ്ങൾക്ക് ശേഷം പ്രശസ്ത സിനിമാ നിർമ്മാണ ബാനറായ മേറിലാണ്ട് സിനിമാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഈ ബാനറിൽ ഹൃദയം നിർമ്മിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യമാണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ സംഗീതത്തിന് വലിയ പ്രധാന്യമുണ്ടെന്നാണ് സൂചന. പൃഥ്വിരാജ് ഇതിനു മുമ്പും സിനിമയിൽ പാടിയിട്ടുണ്ട്. നോബിൾ ബാബു തോമസ് സഹനിർമ്മാതാവായി എത്തുന്ന ഈ ചിത്രം ഈ വർഷം ഏപ്രിലിൽ ആരംഭിച്ചു ഓണം റിലീസ് ആയി എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്, തിര, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്നിവയാണ് വിനീത് ശ്രീനിവാസൻ ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ഹൃദയം എന്ന ഈ ചിത്രം ഒരു ഡ്രാമ ആണെന്നും പതിനേഴു വയസ്സ് മുതൽ തന്റെ ഇപ്പോഴത്തെ പ്രായം വരെയുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നത് എന്നും വിനീത് ശ്രീനിവാസൻ മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.