മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ബാറോസ്. പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് സമാനതകളില്ലാത്ത ഗംഭീര പ്രകടനം കാഴ്ചവച്ച് മലയാള സിനിമയുടെ മുഖമുദ്രയായി മാറിയ അതുല്യ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയാണ് ബാറോസിനുള്ളത്. കാലങ്ങളായുള്ള കാത്തിരിപ്പിനും പദ്ധതികൾക്കും ഒടുവിലാണ് മോഹൻലാലിന്റെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നത്. ചിത്രത്തിന്റെ അണിയറ ജോലികൾ പുരോഗമിച്ചു വരികയാണ്. ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള പ്രമേയമാണ് ബാറോസ് സംസാരിക്കുന്നത്. വാസ്കോ ഡ ഗാമ നേടിയെടുത്ത വൻ നിധി ശേഖരങ്ങൾക്ക് വർഷങ്ങളായി കാവലിരിക്കുന്ന ഒരു ഭൂതത്തിന്റെ കഥയാണ് ബാറോസ് പറയുന്നത്. വർഷങ്ങളായി നിധി ശേഖരങ്ങൾക്ക് കാവലിരിക്കുന്ന ബാറോസിന്റെ അരികിലേക്ക് ഒരു കുട്ടി എത്തുന്നതോടെയാണ് ബാറോസിന്റെ കഥ പുരോഗമിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ എല്ലാം ഉപയോഗിച്ചു കൊണ്ട് ഒരുങ്ങുന്ന ബാറോസ് ത്രീഡി ചിത്രമായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നിരവധി നിഗൂഢതകളും അത്ഭുതങ്ങളും ഒളിപ്പിച്ചുവെച്ചിട്ടുള്ള ബറോസ് ഇന്ത്യൻ സിനിമയുടെ തന്നെ മുഖമുദ്ര ആവാൻ സാധ്യതയുള്ള ചിത്രമായി കരുതപ്പെടുന്നു.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഏതാനും അണിയറ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധനേടിയത് നടനും സംവിധായകനുമായ പൃഥ്വിരാജ് പങ്കുവെച്ച ചിത്രമാണ്. ചിത്രത്തിന്റെ കോൺഫിഡൻഷ്യൽ സ്ക്രിപ്റ്റിന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്. പൃഥ്വിരാജ് പങ്കുവെച്ച സ്ക്രിപ്റ്റിന്റെ ചിത്രത്തിൽ രാജുവിനു ഉള്ള പതിപ്പ് എന്ന മോഹൻലാലിന്റെ കൈപ്പടയിൽ രേഖപ്പെടുത്തിയിരിക്കുന്നതു കാണാൻ സാധിക്കും.ചിത്രത്തിന്റെ ഭാഗമാകാൻ പൃഥ്വിരാജും ഉണ്ടെന്ന് തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ മുൻപ് പ്രചരിച്ചിരുന്നു. വാർത്തകളെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ താരങ്ങൾ തന്നെ പങ്കുവച്ച ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. സ്ക്രിപ്റ്റിന്റെ ചർച്ചകളിലും തീർപ്പുകളിലും ഭാഗമായിരിക്കുന്ന പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു. പൃഥ്വിരാജ് ബാറോസിൽ അഭിനയിക്കുന്നതിനെ കുറിച്ചുള്ള യാതൊരു സൂചനകളും അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നൊ മോഹൻലാലിന്റെ ഭാഗത്ത് നിന്നോ ഇതുവരെയും ഉണ്ടായിട്ടില്ല. നിരവധി വിദേശ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികൾ ഗോവയിൽ വച്ച് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.