[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളികളുടെ മനം കവർന്ന കൊച്ചു മിടുക്കി പ്രിഥ്വിരാജിനൊപ്പം ബിഗ് സ്ക്രീനിലേക്ക്….

കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഒരു കൊച്ചു മിടുക്കിയാണ്. വിവാഹ ആഘോഷവേളയിൽ ചടുല നൃത്തം കൊണ്ട് കാണികളെ ആവേശത്തിൽ ആക്കിയ കൊച്ചു മിടുക്കി വൃദ്ധി വിശാലിന്റെ നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വലിയ രീതിയിൽ വൈറൽ ആവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെയായി സ്റ്റാറ്റസ് ആയി പോസ്റ്റ്‌ ഇട്ടത്. വളരെ രസകരമായ വീഡിയോ ഏവരും ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ ഇതാ ആ കൊച്ചു മിടുക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒറ്റ ഡാൻസ് വീഡിയോ കൊണ്ട് തന്നെ മലയാളികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട വൃദ്ധി വിശാലിന് പുതുതായി ഒരുങ്ങുന്ന മലയാള ചിത്രത്തിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രത്തിലേക്കാണ് ബേബി വൃദ്ധിക്ക് അഭിനയിക്കാനുള്ള ക്ഷണം വന്നിരിക്കുന്നത്. വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിലേക്ക് സംവിധായകൻ ഷാജി കൈലാസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പൃഥ്വിരാജനെ നായകനാക്കി കടുവ എന്ന ആക്ഷൻ ചിത്രമാണ് ഷാജി കൈലാസ് ഒരുക്കുന്നത്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലേക്കാണ് ബേബി വൃദ്ധിക്ക് ഒരു വേഷം ലഭിച്ചിരിക്കുന്നത്.

https://youtu.be/T23nhmrfl-k

വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണൻ തന്നെയാണ് മകൾക്ക് സിനിമയിൽ അവസരം ലഭിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീഡിയോ ഷെയർ ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞതിനോട് ഒപ്പമാണ് മകൾ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന സന്തോഷ വാർത്ത അദ്ദേഹം പങ്കുവെച്ചത്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് വൃദ്ധി എത്തുന്നത്. സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹ ചടങ്ങിൽ ആണ് വൃദ്ധി ചുവടുവെച്ചത്. യുകെജിയിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി സിനിമകളിൽ ചെറിയ തോതിലെങ്കിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. ഡാൻസിന് പ്രത്യേകിച്ച് ഒരു ഗുരു ഇല്ലാത്ത കുട്ടി താരം ടെലിവിഷനിൽ നിന്നാണ് നൃത്ത രംഗങ്ങൾ പഠിച്ചത്.

വീഡിയോ കടപ്പാട്: lal digital

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.