ശസ്ത്രക്രിയക്കു ശേഷമുണ്ടായ ഹൃദയാഘാതവും അതിനു ശേഷം തലച്ചോറിലുണ്ടായ ഗുരുതര അവസ്ഥയേയും തുടർന്ന് വെന്റിലേറ്ററിലായിരുന്ന പ്രശസ്ത രചയിതാവും സംവിധായകനുമായിരുന്ന സച്ചി ഇന്നലെ രാത്രിയോടെ നമ്മെ വിട്ട് പോയി. ഈ കഴിഞ്ഞ ആറു മാസം സമയത്തിൽ തന്നെ മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിച്ച രണ്ടു ചിത്രങ്ങളാണ് സച്ചി സമ്മാനിച്ചത്. ഒന്ന് പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ടീം അഭിനയിച്ച ജീൻ പോൾ ലാൽ ചിത്രം ഡ്രൈവിംഗ് ലൈസൻസും മറ്റൊന്ന് സച്ചി തന്നെ രചിച്ചു സംവിധാനം ചെയ്ത, പൃഥ്വിരാജ്- ബിജു മേനോൻ ടീമഭിനയിച്ച അയ്യപ്പനും കോശിയും. അതിനു ശേഷം പൃഥ്വിരാജ് തന്നെ നായകനാവുന്ന ഒരു ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സച്ചി. പൃഥ്വിരാജിന്റെ സംവിധാന സഹായിയായ ജയൻ നമ്പ്യാര്‍ക്ക് വേണ്ടിയായിരുന്നു സച്ചി ആ തിരക്കഥ എഴുതാനിരുന്നത്. അയ്യപ്പനും കോശിയുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറും കൂടിയായിരുന്ന ജയന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരഭവുമായിരുന്നു ആ പ്രൊജക്റ്റ്.
പോയി എന്ന ഒറ്റ വാക്ക് കൊണ്ടാണ് സച്ചി എന്ന സുഹൃത്തിന്റെ മരണത്തിന്റെ വേദന പൃഥ്വിരാജ് പങ്കു വെച്ചത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായിരുന്നു സച്ചി. സച്ചി- സേതു കൂട്ടുകെട്ടിൽ ഒരുങ്ങിയ ചോക്ക്ലേറ്റ്, റോബിൻ ഹുഡ് എന്നീ സൂപ്പർ ഹിറ്റുകളിൽ പൃഥ്വിരാജ് നായക വേഷം ചെയ്തപ്പോൾ, ജയറാം നായകനായ മേക്കപ്പ് മാനിലും പൃഥ്വിരാജ് അതിഥി വേഷം ചെയ്തു. അതിനു ശേഷം സച്ചി സംവിധായകനായപ്പോൾ ഒരുക്കിയ രണ്ടു ചിത്രങ്ങളിലും നായകൻ പൃഥ്വിരാജ് സുകുമാരനായിരുന്നു. അനാർക്കലി എന്ന സച്ചിയുടെ ആദ്യ സംവിധാന സംരംഭവും അതുപോലെ ഈ വർഷമിറങ്ങി സൂപ്പർ വിജയം നേടിയ അയ്യപ്പനും കോശിയുമെല്ലാം മലയാളത്തിൽ മറ്റൊരു സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് രൂപപ്പെടുന്നതിന്റെ സൂചനകളാണ് നൽകിയത്. ഒരുപക്ഷെ സച്ചി എന്ന സുഹൃത്തിന്റേയും കലാകാരന്റേയും നഷ്ടം സ്വന്തം ജീവിതത്തിലും കരിയറിലും ഏറ്റവും വലുതായി അനുഭവപ്പെടുന്ന നടൻ പൃഥ്വിരാജ് ആയിരിക്കുമെന്നുറപ്പ്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.