ഇന്നലെ രാത്രിയാണ് ആധുനിക മലയാള സിനിമയിലെ ഏറ്റവും മികച്ച രചയിതാവും സംവിധായകരിലൊരാളുമായിരുന്ന സച്ചി അന്തരിച്ചത്. ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പിന് ശസ്ത്രക്രിയക്ക് വിധേയനായതിനു പിന്നാലെയായിരുന്നു സച്ചിക്കു ഹൃദയാഘാതം സംഭവിച്ചത്. ജൂണ്‍ 17ന് ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോർട്ടിൽ പറഞ്ഞത് സച്ചിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചതായി അനുമാനിക്കുന്നുവെന്നുമാണ്. ഇപ്പോഴിതാ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തുവെന്ന വിവരമാണ് ലഭിക്കുന്നത്. നമ്മളെ വിട്ട് അദ്ദേഹം പോയെങ്കിലും ആ കണ്ണുകൾ ഇനിയും ലോകം കാണും. മുഖ്യധാരാ മലയാള സിനിമയിലെ, പുതിയ കാലത്തേ ഏറ്റവും മികച്ച രചയിതാവായിരുന്നു സച്ചി എന്ന് ഒട്ടും സംശയമില്ലാതെ തന്നെ പറയാൻ സാധിക്കുന്ന വസ്തുതയാണ്.
അതോടൊപ്പം അനാർക്കലി, അയ്യപ്പനും കോശിയും എന്നീ രണ്ടു ചിത്രങ്ങളിലൂടെ സച്ചി നമ്മുക്ക് കാണിച്ചു തന്നത് ഒരു സംവിധായകനെന്ന നിലയിൽ കൂടിയുള്ള തന്റെ പ്രതിഭയാണ്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ സച്ചിദാനന്ദന്‍ എട്ട് വര്‍ഷത്തെ ഹൈക്കോടതി അഭിഭാഷക ജീവിതത്തിന് ശേഷമാണ് സേതു എന്ന സുഹൃത്തിനൊപ്പം ചേർന്ന് സച്ചി- സേതു കൂട്ടുകെട്ടുമായി മലയാള സിനിമയിൽ ഇരട്ട തിരക്കഥാകൃത്തുക്കളായി അരങ്ങേറുന്നത്. അതിനു ശേഷം 2012 ഇൽ മോഹൻലാലിനെ നായകനാക്കി ജോഷിയൊരുക്കിയ റൺ ബേബി റൺ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ സ്വതന്ത്ര രചയിതാവായി മാറിയ സച്ചി പിന്നീട് നമ്മുക്ക് മുന്നിലെത്തിച്ച ചിത്രങ്ങളെല്ലാം തന്നെ ജനപ്രിയമായി മാറിയിരുന്നു. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരെ വെച്ച് പുതിയ ചിത്രങ്ങൾ പ്ലാൻ ചെയ്യവെയാണ് മരണം അദ്ദേഹത്തെ കവർന്നെടുത്തു കൊണ്ട് പോയത്. ഇന്ന് രാവിലെ കൊച്ചിയിലെത്തിക്കുന്ന സച്ചിയുടെ മൃതദേഹം 9.30 മുതല്‍ 10.30 വരെ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനത്തിന് വെക്കുകയും അതിനു ശേഷം രവിപുരം ശ്‌മശാനത്തിൽ സംസ്കരിക്കുകയും ചെയ്യും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.