പ്രശസ്ത രചയിതാവും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കാൻ പോകുന്ന ചിത്രമാണ് അയ്യപ്പൻ. വമ്പൻ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നതു ഓഗസ്റ്റ് സിനിമാസ് ആണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്നത്തെ പ്രഖ്യാപനത്തോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്. വൃശ്ചികം ഒന്നായ ഇന്ന് സ്വാമി ശരണം പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് ഈ വിവരം പുറത്തു വിട്ടത്. ഇതിന്റെ കഥ ഒരുപാട് നാൾ മുൻപേ താൻ കേട്ടത് ആണെന്നും ഇപ്പോൾ ഈ സംരംഭത്തിന് തുടക്കം ആവുകയാണ് എന്നും പൃഥ്വിരാജ് പറയുന്നു.
ശബരിമല അയ്യപ്പൻറെ ഐതിഹ്യ കഥയുമായി ഈ ചിത്രത്തിന് ബന്ധമുണ്ടോ എന്നറിയില്ല എങ്കിലും പോസ്റ്ററിലെ വനാന്തരീക്ഷവും പുലിയുടെ സാന്നിധ്യവും അത്തരത്തിലുള്ള ഊഹാപോഹങ്ങൾക്കും ഇട കൊടുത്തിട്ടുണ്ട്. റോ , റിബൽ, റിയൽ, എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്‌ലൈൻ ആയി ഉപയോഗിച്ചിരിക്കുന്നത്. ബലിഷ്ടമായ ശരീരവുമായി മാസ്സ് ലുക്കിൽ ആണ് പൃഥ്വിരാജ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ പതിനെട്ടാം പടി സംവിധാനം ചെയ്യുകയാണ് ശങ്കർ രാമകൃഷ്ണൻ. പൃഥ്വിരാജ് ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. ഓഗസ്റ്റ് സിനിമാസ് ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫർ പൂർത്തിയാക്കുന്ന പൃഥ്വിരാജ് അതിനു ശേഷം ആട് ജീവിതം, ഡ്രൈവിംഗ് ലൈസെൻസ്, ബ്രദേഴ്‌സ് ഡേ, കാളിയൻ എന്നീ ചിത്രങ്ങളും ചെയ്യും. അതിനു ശേഷം മാത്രമേ അയ്യപ്പൻ അദ്ദേഹം ആരംഭിക്കുകയുള്ളു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.