കടുവ എന്ന മാസ്സ് എന്റെർറ്റൈനെർ നേടിയ ഗംഭീര വിജയത്തിന് ശേഷം യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ വീണ്ടും ഷാജി കൈലാസിനൊപ്പം ഒന്നിക്കുകയാണ്. കാപ്പ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. തിരുവനന്തപുരത്താണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഏകദേശം അറുപതോളം ദിവസം അവിടെ ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന. ഒരു ഡാർക്ക് മാസ്സ് ആക്ഷൻ ചിത്രമായിരിക്കും കാപ്പ എന്നാണ് ഷാജി കൈലാസ് പറയുന്നത്. മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുക.
ഇന്ദുഗോപൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും. നേരത്തെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് കാപ്പ. വേണു പിന്മാറിയതിനെ തുടർന്നാണ് ഷാജി കൈലാസ് ഈ പ്രോജെക്ടിലേക്കു എത്തിയത്. ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ കോട്ട മധു എന്ന മാസ്സ് കഥാപാത്രമായി ആണ് പൃഥ്വിരാജ് എത്തുന്നത്. ഇതിനു ഒരു രണ്ടാം ഭാഗവും പ്ലാനുണ്ടെന്നു നിർമ്മാതാവായ ജിനു എബ്രഹാം വെളിപ്പെടുത്തിയിരുന്നു. ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കടുവ രചിച്ചതും ജിനു എബ്രഹാം ആയിരുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ഇന്ദ്രൻസ് എന്നിവരും കാപ്പയുടെ താരനിരയിൽ ഉണ്ടാകും.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.