മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് യുവ താരം പൃഥ്വിരാജ് സുകുമാരൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ എന്ന ചിത്രം. പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരുന്നു ഈ ചിത്രം. മുരളി ഗോപി തിരക്കഥ രചിച്ചു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടൽ ബിസിനസ്സും ആണ് നടത്തിയത്. പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് മോഹൻലാൽ തന്നെ നായകനായ, ലൂസിഫറിന്റെ രണ്ടാം ഭാഗം ആയ എമ്പുരാൻ ആണ്. മൂന്നു ഭാഗങ്ങൾ ഉള്ള സിനിമ ആയിരിക്കും ലൂസിഫർ എന്നാണ് മുരളി ഗോപി, പൃഥ്വിരാജ് എന്നിവർ അറിയിച്ചിരിക്കുന്നത്.
എമ്പുരാൻ എന്ന രണ്ടാം ഭാഗം മോഹൻലാൽ- പൃഥ്വിരാജ് ടീം ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ച പ്രൊജക്റ്റ് ആണ്. ഇപ്പോൾ ആട് ജീവിതം എന്ന സിനിമയുടെ ഭാഗമായുള്ള മേക് ഓവറിനു വേണ്ടി സിനിമയിൽ നിന്ന് മൂന്നു മാസം ബ്രേക്ക് എടുത്തിരിക്കുന്ന പൃഥ്വിരാജ് എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്. മുരളി തനിക്കു എന്നാണോ ഈ ചിത്രത്തിന്റെ ഫുൾ ബൗണ്ട് തിരക്കഥ തരുന്നത്, അവിടുന്ന് ആറാം മാസം താൻ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ലൂസിഫറിനേക്കാൾ പരിശ്രമം വേണ്ട ചിത്രം ആണ് എമ്പുരാൻ എന്നും സിനിമയുടെ പ്ലോട്ട് ഉൾപ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച് തനിക്കും മുരളി ഗോപിക്കും വ്യക്തമായ ധാരണ ഉണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോൾ രതീഷ് അമ്പാട്ടിനു വേണ്ടിയുള്ള പൃഥ്വിരാജ് ചിത്രം രചിക്കുന്ന മുരളി ഗോപി അത് പൂർത്തിയാക്കിയാൽ ഉടൻ തന്നെ എമ്പുരാൻ രചിച്ചു തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.